പൂണെ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കണക്കുകൂട്ടലുകൾ എല്ലാം പാളി ഇന്ത്യൻ ടീം. ഓസ്ട്രേലിയ 260 റൺസിന് പുറത്താക്കിയ വലിയ വിരാട് കോഹ്‌ലിയും സംഘവും അനായാസം ലീഡ് നേടാമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ഇന്ത്യയെ 105 റൺസിന് പുറത്താക്കി ഓസ്ട്രേലിയ 155 റൺസിന്റെ ഒന്നാം ഇന്നിങ്സാണ് സ്വന്തമാക്കിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയയ്ക്കിപ്പോൾ 298 റൺസിന്റെ ലീഡുണ്ട്.

Cricket – India v Australia – First Test cricket match – Maharashtra Cricket Association Stadium, Pune, India – 24/02/17. Australia’s captain Steve Smith plays a shot. REUTERS/Danish Siddiqui

ഓസ്ട്രേലിയയെ പുറത്താക്കി ബാറ്റ് എടുത്ത ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം. സ്കോർ 50 കടക്കും മുൻപേ വിരാട്കോലിയും ചേത്വേശ്വർ പൂജാരയും മുരളി വിജയും പവലിയനിലേക്ക് മടങ്ങി. എന്നാൽ അർധസെഞ്ചുറി നേടി കെ.എൽ.രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ കാത്തു.

എന്നാൽ ഇടങ്കയ്യൻ സ്പിന്നർ സ്റ്റീഫൻ ഓക്കീഫ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കറക്കിവീഴ്ത്തി. സ്കോർ ബോഡിൽ 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യയുടെ 7 ബാറ്റ്സ്മാൻമാരും പുറത്തായി.105 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 35 റൺസ് വഴങ്ങിയാണ് ഒക്കീഫി 6 വിക്കറ്റുകൾ നേടിയത്.

Cricket – India v Australia – First Test cricket match – Maharashtra Cricket Association Stadium, Pune, India – 24/02/17. Australia’s Steve O’Keefe celebrates the wicket of India’s Ajinkya Rahane. REUTERS/Danish Siddiqui

ലീഡ് ഉയർത്താൻ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് പക്ഷെ ഓപ്പണർമാരെ പെട്ടെന്ന് നഷ്ടമായി. രവിചന്ദൻ അശ്വിനാണ് ഡേവിഡ് വാർണ്ണറേയും ഷോൺ മാർഷിനേയും മടക്കിയത്. എന്നാൽ ആക്രമിച്ചു കളിച്ച സ്റ്റീഫൻ സ്മിത്ത് ഇന്ത്യൻ ബൗളർമാരെ നിശബ്ദമാക്കി. ഇതോടെ ഓസ്ട്രേലിയൻ ലീഡ് 250 കടന്നു, രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അർധസെഞ്ചുറി നേടി നായകൻ സ്റ്റീഫൻ സ്മിത്തും 21 റൺസ് നേടി മിച്ചൽ മാർഷുമാണ് ക്രീസിലുള്ളത്.

മുന്നാം ദിനം ഇന്ത്യയ്ക്ക് എതിരെ കൂറ്റൻ ലീഡ് നേടാനാകും ഓസ്ട്രേലിയയുടെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook