പരമ്പര നേട്ടത്തിന് പിന്നാലെ കോഹ്‍ലിക്ക് വിശ്രമകാലം; രോഹിത് ഇന്ത്യയെ നയിക്കും

കോഹ്ലിക്ക് പകരം ആരാകും ടീമിലെത്തുക എന്നത് ഇതുവരേയും വ്യക്തമല്ല

india, india vs newzealand, virat kohli, rohit sharma, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യൻ സർവ്വാധിപത്യമാണ് കാണുന്നത്. പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കിവികൾക്ക് തലയുയർത്താൻ സാധിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങൾ പിന്നിടുമ്പോൾ മൂന്നിലും ഇന്ത്യക്ക് തന്നെയാണ് തകർപ്പൻ ജയം. ബാറ്റിങ് നിരയും ബോളിങ് നിരയും ഒരുപോലെ തിളങ്ങുന്നത് ഇന്ത്യക്ക് മേൽക്കൈ നൽകുന്നു.

പരമ്പര നേട്ടത്തിന് പിന്നാലെ നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ഉപനായകൻ രോഹിത് ശർമ്മയാകും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. രണ്ട് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യക്ക് ന്യൂസിലൻഡ് പര്യടനത്തിൽ അവശേഷിക്കുന്നത്.

കോഹ്‌ലിക്ക് പകരം ആരാകും ടീമിലെത്തുക എന്നത് ഇതുവരേയും വ്യക്തമല്ല. എന്നാല്‍ നായകന്റെ വാക്കുകള്‍ നല്‍കുന്ന സൂചന യുവതാരം ഷുഭ്മാന്‍ ഗില്ലിന് നറുക്ക് വീഴുമെന്നാണ്. മത്സരശേഷം പത്രസമ്മേളനത്തിലാണ് കോഹ്‌ലി യുവതാരത്തെ പ്രശംസിച്ചത്. ഗില്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നത് കോഹ്‌ലി കണ്ടിരുന്നു. ഇതിനെ കുറിച്ചായിരുന്നു കോഹ്‌ലി സംസാരിച്ചത്.

ജനുവരി 31നാണ് ന്യൂസിലൻഡ് പര്യടനത്തിലെ നാലാം ഏകദിനം. ഫെബ്രുവരി മൂന്നിന് നടക്കുന്ന അഞ്ചാം മത്സരത്തോടെ ഏകദിന പരമ്പരയ്ക്ക് അവസാനമാകും. ഫെബ്രുവരി 6, 8, 10 തീയതികളിലാണ് ടി20 പരമ്പര.

ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ്മ (നായകൻ), ശിഖർ ധവാൻ, അമ്പാട്ടി റയിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്.ധോണി, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി, വിജയ് ശങ്കർ, ഷുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.

ഇന്ത്യ ടി20 ടീം: രോഹിത് ശർമ്മ (നായകൻ), ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്.ധോണി, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹമ്മദ്, വിജയ് ശങ്കർ, ഷുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian captain virat kohli takes rest after 3rd odi

Next Story
ഏഷ്യൻ കപ്പ്: ഇറാനെ തകർത്ത് ജപ്പാൻ ഫൈനലിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com