ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് അനിൽ കുംബ്ലെ. 1999 ഫെബ്രുവരി ഏഴിന് ഫിറോസ് ഷാ കോട്‌ലയിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽ കുംബ്ലെ നേടിയ ചരിത്ര നേട്ടത്തിനു ഇന്നു പതിനെട്ട് വർഷം തികയുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കുംബ്ലെ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട് ബൗളർ ജിം ലേക്കറാണ് ഈ നേട്ടം ആദ്യം കൈവരിച്ച താരം.

420 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പാക്കിസ്ഥാനെ 207 റൺസിന് പുറത്താക്കിയത് കുംബ്ലെയുടെ മികച്ച പ്രകടനമായിരുന്നു. 74 റൺസ് മാത്രം വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്. സയിദ് അൻവറും ഷാഹിദ് അഫ്രീദിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അധികം വൈകാതെ കുംബ്ലെ ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെയെത്തിയ ആർക്കും കുംബ്ലെയുംട ബൗളിങ് പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പാക്കിസ്ഥാൻ നിര ഒന്നടങ്കം തകരുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരെ 19 വർഷത്തിനുശേഷം ഇന്ത്യ നേടുന്ന ടെസ്റ്റ് വിജയമായി ഇതു മാറുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook