കറാച്ചി: താൻ പാക്കിസ്ഥാനുവേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലഘട്ടത്തിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് പാക് ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാം ഉൾ-ഹഖ്. ഇന്ത്യൻ താരങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് വ്യക്തിഗത നേട്ടങ്ങളിലായിരുന്നു എന്നാണ് ഇൻസമാമിന്റെ വിമർശനം. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് ഇൻസമാമിന്റെ പരാമർശം.

ഇന്ത്യൻ താരങ്ങളും പാക്കിസ്ഥാൻ താരങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇൻസമാം. താൻ പാക് ടീമിലുണ്ടായിരുന്ന കാലത്തെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഇൻസമാം ഇങ്ങനെയൊരു പരാമർശം നടത്തിയത്. വ്യക്തിഗത നേട്ടങ്ങൾക്ക് പ്രധാന്യം നൽകിയായിരുന്നു ഇന്ത്യൻ താരങ്ങൾ കളിച്ചിരുന്നതെന്ന് ഇൻസമാം പറഞ്ഞു.

Read Also: കാലം മനസിലാക്കി തരുന്ന ചില കാര്യങ്ങള്‍; എസ് ഹരീഷ് അഭിമുഖം

“ഞാൻ കളിച്ചിരുന്ന കാലത്ത്, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിരവധി നല്ല കളിക്കാർ ഉണ്ടായിരുന്നു. ബാറ്റിങ് റെക്കോർഡുകൾ ഉള്ള താരങ്ങളായിരുന്നു ഇന്ത്യയിൽ കൂടുതലും. പക്ഷേ, അവരൊക്കെ കളിച്ചിരുന്നത് വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ഞങ്ങൾ മുപ്പതോ നാൽപ്പതോ റൺസ് നേടിയാൽ അത് പൂർണമായും ടീമിനു വേണ്ടിയായിരിക്കും. എന്നാൽ, ഇന്ത്യയിൽ ആരെങ്കിലും സെഞ്ചുറി നേടിയാൽ തന്നെ അതു വ്യക്തിഗത നേട്ടമായാണ് കാണുക. ഇതാണ് അന്നത്തെ പാക് ക്രിക്കറ്റും ടീമും ഇന്ത്യൻ ടീമും തമ്മിലുള്ള വ്യത്യാസം,” ഇൻസമാം പറഞ്ഞു.

Shane warne, sachin tendulkar, Virender sehwag, greatest world ODI XI, ഷെയ്ൻ വോൺ, സച്ചിൻ ടെണ്ഡുൽക്കർ, വീരേന്ദർ സെവാഗ്, ie malayalam, ഐഇ മലയാളം

ഒരു ടീം പരാജയപ്പെടുമ്പോൾ പോലും ടീം അംഗങ്ങളെ പിന്തുണയ്‌ക്കുന്ന പരിശീലകനും നായകനും വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇൻസമാം സംസാരിച്ചു. വ്യക്തിഗത നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു താരം ടീമിനുള്ളിൽ അയാളുടെ നില പരുങ്ങലിലാണെന്ന് തോന്നിയാൽ സ്വന്തം നിലനിൽപ്പിനു വേണ്ടി കളിക്കാൻ തുടങ്ങും. അങ്ങനെയുള്ളവർ സ്വന്തം നേട്ടത്തിനു പിന്നാലെ പോകുമ്പോൾ ടീമിന്റെ ആവശ്യം മറന്നുപോകുമെന്നും ഇൻസമാം പറഞ്ഞു.

Read Also: ധോണി ഒന്നും മിണ്ടിയില്ല, ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദന തോന്നി: ദിനേശ് കാർത്തിക്

“ടീമിനു പ്രാമുഖ്യം നൽകിയപ്പോൾ ആണ് 1992 ലെ ലാേകകപ്പ് പാക്കിസ്ഥാനു നേടാൻ സാധിച്ചത്. ടീം അഗങ്ങളെ അന്നത്തെ നായകൻ ഇമ്രാൻ ഖാൻ ഏറെ പിന്തുണച്ചു. സാങ്കേതികമായി അത്ര മുന്നിട്ടുനിൽക്കുന്ന നായകനല്ലായിരുന്നു ഇമ്രാൻ ഖാൻ. പക്ഷേ, ടീം അംഗങ്ങളെ ഒന്നിച്ചുനിർത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. യുവ താരങ്ങളെ മാനസികമായി പിന്തുണച്ചു. അങ്ങനെയാണ് അദ്ദേഹം നല്ലൊരു നായകനായത്.” ഇൻസമാം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook