/indian-express-malayalam/media/media_files/2025/11/16/india-vs-south-africa-2025-11-16-18-39-18.jpg)
Source: Indian Cricket Team, Instagram
സ്വന്തം മണ്ണിൽ റെഡ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ അവസ്ഥ ദയനീയമാവുകയാണ്. ന്യൂസിലൻഡിനെതിരെ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 93 റൺസിന് പുറത്തായി തോൽവി തൊട്ടതിന്റെ നാണക്കേട്. 30 റൺസിന്റ ഈഡൻ ഗാർഡൻസിലെ തോൽവി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടിയായി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരോട് തോറ്റതിന് പിന്നാലെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.
കൊൽക്കത്തയിൽ രണ്ടാം ഇന്നിങ്സിൽ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ സ്പിന്നിന് മുൻപിൽ പിടിച്ചുനിൽക്കാനാവാതെ വീണു. ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ നായകൻ ശുഭ്മാൻ ഗില്ലിന് ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് കളിക്കാനാവാതെ വന്നതും ഇന്ത്യക്ക് തിരിച്ചടിയായി.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
പ്രോട്ടിയാസ് നായകൻ ടെംബ ബാവുമ പുറത്താവാതെ നേടിയ 55 റൺസിന്റെ ബലത്തിൽ ആണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 153 റൺസ് കണ്ടെത്തിയത്. ഈ ടെസ്റ്റിൽ 40 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു ബാറ്റർ ബാവുമയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക ജയിക്കുന്ന ആദ്യ ടെസ്റ്റായി ഇത് മാറി.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
മൂന്നിൽ രണ്ടിലും ജയിച്ച് ദക്ഷിണാഫ്രിക്ക
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ മൂന്നാമത്തെ തോൽവിയാണിത്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകൾ തോറ്റിരുന്നു. എന്നാൽ ദക്ഷണാഫ്രിക്ക ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചു. 66.67 ശതമാനം പോയിന്റ് ശരാശരിയോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് ടെസ്റ്റുകളിലും ജയിച്ച ഓസ്‌ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ സ്വന്തം മണ്ണിൽ 150 റൺസിൽ താഴെയുള്ള വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തോൽക്കുന്ന രണ്ടാമത്തെ മത്സരമാണ് ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 150ൽ താഴെയുള്ള വിജയലക്ഷ്യം പിന്തുടരുമ്പോൾ സ്വന്തം നാട്ടിൽ മറ്റൊരു ടീമും ഒരു തവണ പോലും പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് 147 റൺസ് പിന്തുടർന്ന ഇന്ത്യയെ 25 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ന്യൂസിലാൻഡ് 3-0ന് വൈറ്റ് വാഷ് ചെയ്തിരുന്നു.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us