2019 World Cup Team India Players List Live: ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. അഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. മേയ് 30 നാണ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുക.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി, രോഹിത് ശർമ്മ, വിജയ് ശങ്കർ, കെഎൽ രാഹുൽ, ശിഖർ ധവാൻ, എം എസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി
ലോകകപ്പിന് മുന്‍പുള്ള അവസാന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത് 2-3 എന്ന നിലയിലാണ്. ഐപിഎല്‍ പോരാട്ടങ്ങളും പരിഗണിച്ചായിരുന്നു ടീം പ്രഖ്യാപനം. ധോണിയെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പൊസിഷനിലേക്ക് ദിനേശ് കാര്‍ത്തിക്കിനെയാണ് ടീമിലെടുത്തിരിക്കുന്നത്. ഋഷഭ് പന്തിന് ടീമിൽ സ്ഥാനമില്ല.
India squad
India World Cup squad: Kohli, Rohit, Dhawan, Rahul, Vijay Shankar, Dhoni, Jadhav, DK, Chahal, Kuldeep, Bhuvi, Bumrah, Hardik Pandya, Jadeja, Shami
Gautam Gambhir’s World Cup squad: Gambhir’s Indian squad for World Cup 2019: Rohit Sharma, Shikhar Dhawan, KL Rahul, Virat Kohli, MS Dhoni, Sanju Samson, Kedar Jadhav, Navdeep Saini, Hardik Pandya, Bhuvneshwar Kumar, Jasprit Bumrah, Mohammed Shami, Ravichandran Ashwin, Yuzvendra Chahal, Kuldeep Yadav.
ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ സെലക്ടേഴ്സ് ബിസിസിഐ ആസ്ഥാനത്ത് എത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ബിസിസിഐ ആസ്ഥാനത്ത് എത്തി. രണ്ട് മണിയോടെയാണ് കോഹ്ലി എത്തിയത്. ടീം പ്രഖ്യാപനം ഉടൻ
Sehwag’s 15-man squad for India: Virat Kohli, Rohit Sharma, Shikhar Dhawan, MS Dhoni, Ravindra Jadeja, Bhuvneshwar Kumar, Mohammad Shami, Kedar Jadhav, KL Rahul, Hardik Pandya, Kuldeep Yadav, Yuzvendra Chahal, Vijay Shankar, Jasprit Bumrah, Rishabh Pant
നാലാം നമ്പറിൽ ആരെ കളത്തിലിറക്കുമെന്ന ആശങ്കയിലാണ് ഇന്ത്യൻ ടീം.