മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയത്തോടെ ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കോഹ്ലിപ്പട സ്വന്തമാക്കി. മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ 487 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ശ്രീലങ്ക ഇന്നിംഗ്സിനും 171 റൺസിനുമാണ് ഇന്ത്യയോട് പരാജയം സമ്മതിച്ചത്.

ഒരുഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ വാലറ്റത്തെ കൂട്ടുപിടിച്ച് ശക്തമായ നിലയിലേക്ക് എത്തിച്ച ഹർദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. ഇദ്ദേഹം വെടിക്കെട്ട് ബാറ്റിംഗിലൂടെ മൂന്നാം ടെസ്റ്റിൽ തന്റെ കന്നിസെഞ്ച്വറി പൂർത്തിയാക്കിയിരുന്നു.

ആദ്യ ഇന്നിംഗ്സിൽ വെറും 37.4 ഓവറിൽ 135 റൺസിന് ശ്രീലങ്കയുടെ ബാറ്റിംഗ് നിര കൂടാരം കയറി. ഇതിന് പിന്നാലെ ഫോളോ ഓൺ ചെയ്യാനിറങ്ങിയ ലങ്കൻ ടീം ഇന്ന് 181 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് രണ്ടാം ഇന്നിംഗ്സിൽ ലങ്കയെ തകർത്തത്. ഇ​ന്ത്യ ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച 1932 മു​ത​ല്‍ ഇ​തു​വ​രെ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​രയിലെ മുഴുവൻ മത്സരങ്ങളും വിജയിക്കുന്നത് ഇതാദ്യമായാണ്. ശിഖർ ധവാനാണ് പരമ്പരയിലെ താരം.

ആദ്യ ഇന്നിംഗ്സിൽ വെറും 37.4 ഓവറില്‍ ലങ്കയുടെ എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. രവീന്ദ്ര ജദേജക്ക് പകരമെത്തിയ കുല്‍ദീപ് യാദവാണ് ലങ്കയുടെ കഥകഴിച്ചത്. നാല് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഹര്‍ദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരാള്‍ റണ്‍ഔട്ടായി. 48 റണ്‍സെടുത്ത ദിനേഷ് ചാണ്ഡിമലിന് മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. ബാക്കിയുള്ളവരെല്ലാം വന്നാപാടെ ക്രീസ് വിട്ടു. നാല് പേരെ അക്കൗണ്ട് തുറക്കാന്‍ പോലും സമ്മതിച്ചില്ല. നിരോഷന്‍ ദിക്ക് വല്ലെ(29) കുസാല്‍ മെന്‍ഡിസ്(18) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ 400 കടത്തിയത് കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ പാണ്ഡ്യ ഒറ്റയ്ക്കാണ്. 86 പന്തിൽ നിന്നാണ് പാണ്ഡ്യ രണ്ടാം ടെസ്റ്റിൽ തന്നെ തന്റെ കന്നി സെഞ്ചുറി സ്വന്തമാക്കിയത്. ലങ്കയ്ക്കെതിരായ ഗോൾ ടെസ്റ്റിൽ നേടിയ 50 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

ആ​ദ്യ​ര​ണ്ടു ടെ​സ്റ്റു​ക​ളും വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഗോ​ളി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ 304 റ​ണ്‍സി​നും കൊ​ളം​ബോ​യി​ല്‍ ഇ​ന്നിം​ഗ്‌​സി​നും 53 റ​ണ്‍സി​നുമാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ