scorecardresearch

"അതിവേഗം, അനായാസം"; വിൻഡീസിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ

വിൻഡീസ് നിരയിലെ ആറ് താരങ്ങളും രണ്ടാക്കം കാണാതെയാണ് പുറത്തായത്, ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനും

വിൻഡീസ് നിരയിലെ ആറ് താരങ്ങളും രണ്ടാക്കം കാണാതെയാണ് പുറത്തായത്, ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനും

author-image
WebDesk
New Update
"അതിവേഗം, അനായാസം"; വിൻഡീസിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തകർപ്പൻ വിജയം. പത്ത് വിക്കറ്റിനാണ് ഇക്കുറി ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. മികച്ച ഫോം ആവർത്തിച്ച യുവതാരം പൃഥ്വി ഷായുടെയും ടൂർണമെന്റിൽ ആദ്യമായി താളം കണ്ടെത്തിയ ലോകേഷ് രാഹുലിന്റെയും മികവിലായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം.

Advertisment

വിൻഡീസ് ഉയർത്തിയ 75 റൺസെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്ന് വിജയത്തിലെത്തുകയായിരുന്നു. പൃഥ്വി ഷാ 45 പന്തിൽ 33 റൺസും രാഹുൽ 53 പന്തിൽ 33 റൺസും നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർ വിൻഡീസിനെ ചുരുട്ടികെട്ടുകയായിരുന്നു. ഇന്ത്യക്കായി ഉമേഷ് യാദവ് നാലും, രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

വിൻഡീസ് നിരയിലെ ആറ് താരങ്ങളും രണ്ടാക്കം കാണാതെയാണ് പുറത്തായത്, ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനും പുറത്തായി. 38 റൺസ് നേടിയ സുനിൽ ആംമ്പ്രിസാണ് വിൻഡീസ് നിരയിലെ ടോപ്പ് സ്കോറർ.

ആദ്യ ഇന്നിങ്സിൽ 56 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയത്. ആദ്യ ഇന്നിങ്സിൽ വിൻഡീസ് 311 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 367 റൺസിന് പുറത്തായി. പൃഥ്വി ഷാ (70), അജിങ്ക്യ രഹാനെ (80), റിഷഭ് പന്ത് (92) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് 56 റൺസിന്റെ ലീഡ് നേടിക്കൊടുത്തത്. വിരാട് കോഹ്‌ലി 45 റൺസെടുത്ത് പുറത്തായി.

Advertisment

എന്നാൽ രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് വേഗം തകർന്നടിഞ്ഞു. 127 റൺസെടുക്കുന്നതിനിടയിൽ വെസ്റ്റ് ഇൻഡീസ് താറങ്ങൾ എല്ലാം പുറത്ത്. അങ്ങനെ കളിയുടെ മൂന്നാം ദിനം തന്നെ സന്ദർശകരെ കീഴടക്കി ഇന്ത്യൻ വിജയം.

Indian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: