കൊളംബോ: ലങ്കൻ മണ്ണിൽ ടെസ്റ്റ് പരന്പരക്ക് പിന്നാലെ ഏകദിന പരന്പരയും ഇന്ത്യ തൂത്തുവാരി. അഞ്ചാം ടെസ്റ്റിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ സന്പൂർണ ആധിപത്യം ഉറപ്പിച്ചത്. ലങ്ക ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 46.3 ഓവറിൽ മറികടന്നു. നായകൻ വിരാട് കൊഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. 116 പന്തിൽ നിന്ന് 110 റൺസാണ് ക്യാപ്റ്റന്റെ സന്പാദ്യം.

അർദ്ധസെഞ്ച്വറി നേടിയ കേദാർ യാദവ് കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.73 പന്തിൽ 63 റൺസാണ് യാദവ് അടിച്ചെടുത്തത്ത്. 39 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാൻ.

നേരത്തെ, ശ്രീ​ല​ങ്ക 49.4 ഓ​വ​റി​ൽ 238 റ​ൺ​സി​ന് പു​റ​ത്താ​യിരുന്നു. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക തി​ര​മ​ന്ന​യു​ടേ​യും (67) എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ​യും (55) അ​ർ​ധ സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​ണ​ർ ത​രം​ഗ​യു​ടെ (48) ബാ​റ്റിം​ഗ് മി​ക​വി​ൽ മി​ക​ച്ച അ​ടി​ത്ത​റ​യൊ​രു​ങ്ങി​യ ല​ങ്ക​യെ തി​ര​മ​ന്ന​യും മാ​ത്യൂ​സും ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്തോ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് ത​ക​ർ​ച്ച​യി​ലേ​ക്ക് ല​ങ്ക കൂ​പ്പു​കു​ത്തി​യ​പ്പോ​ഴാ​ണ് തി​ര​മ​ന്ന​യും മാ​ത്യൂ​സും ക്രീ​സി​ലൊ​ന്നി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 122 റ​ൺ​സാ​ണ് ല​ങ്ക​ൻ സ്കോ​ർ കാ​ർ​ഡി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​തോ​ടെ ല​ങ്ക​യു​ടെ പ​തി​വ് ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്ക​മാ​യി. നാ​ലി​ന് 185 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 238 റ​ൺ​സി​ലേ​ക്ക് ആ​തി​ഥേ​യ​ർ ചു​രു​ങ്ങി​യ​ത്. അ​വ​സാ​ന 10 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യെ ചു​രി​ട്ടി​ക്കെ​ട്ടാ​ൻ നീ​ല​പ്പ​ട​യെ സ​ഹാ​യി​ച്ച​ത്. ആ​ദ്യ സ്പെ​ല്ലി​ൽ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ ന​ൽ​കി​യ ഭു​വി ര​ണ്ടാം സ്പെ​ല്ലി​ൽ വാ​ല​റ്റ​ത്തെ ര​ണ്ടു വി​ക്ക​റ്റു​കൂ​ടി കൊ​ഴി​ച്ചു. ബും​മ്ര ര​ണ്ടു വി​ക്ക​റ്റും ചാ​ഹ​ലും കു​ൽ​ദീ​പ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ