scorecardresearch

ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന് ആഗോള തലത്തില്‍ മുന്നേറാന്‍ ഉയര്‍ന്ന സാധ്യത: എഐഎഫ്എഫ് തലവന്‍

ചൗബെ പ്രസിഡനറ് സ്ഥാനത്ത് എത്തിയതിന് ശേഷം ഫെഡറേഷന്‍ വനിത ഫുട്ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍

ചൗബെ പ്രസിഡനറ് സ്ഥാനത്ത് എത്തിയതിന് ശേഷം ഫെഡറേഷന്‍ വനിത ഫുട്ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍

author-image
Sports Desk
New Update
Football | India | News

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന് ആഗോളതലത്തില്‍ മുന്നേറാന്‍ മികച്ച അവസരമുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഫിഫ വനിത ലോകകപ്പിന് യോഗ്യത നേടുന്നതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

ചൗബെ പ്രസിഡനറ് സ്ഥാനത്ത് എത്തിയതിന് ശേഷം ഫെഡറേഷന്‍ വനിത ഫുട്ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

"പുരുഷ ഫുട്ബോള്‍ ടീമിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വനിത ടീമിനും ലഭ്യമാകുന്നുണ്ടെന്ന് എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. വനിത ഫുട്ബോളില്‍ രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന് വരാനുള്ള എല്ലാ സാധ്യതകളും നമുക്ക് മുന്നിലുണ്ട്," ചൗബെ വ്യക്തമാക്കി.

"പുരുഷ ടീമിനേക്കാള്‍ ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യത വനിത ടീമിനാണ്. കാരണം വനിത ടീം ഏഷ്യയില്‍ തന്നെ 11-ാം റാങ്കിലാണ്. അല്‍പ്പം അധിക പരിശ്രമം നടത്തിയാല്‍ വനിത ലോകകപ്പില്‍ പന്തു തട്ടാനാകും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

"1950-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കളിക്കാന്‍ നമുക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നമ്മള്‍ പങ്കാളിത്തം നിരസിച്ചു. അതിന് ശേഷം 1986 വരെ ഫിഫയും ഇന്ത്യയും തമ്മില്‍ ആശയവിനിമയം ഉണ്ടായിട്ടില്ല," ചൗബെ പറഞ്ഞു.

"ഒരു ദേശിയ ഫുട്ബോള്‍ ഫെഡറേഷന് മാത്രമെ അന്താരാഷ്ട്ര ഫെഡറേഷനുമായി നല്ല ബന്ധം സ്ഥാപിക്കാനാകു. 1986 വരെ ആശയവിനിമയങ്ങള്‍ നടക്കാത്തതിനാല്‍ വലിയ അകല്‍ച്ചയുണ്ടായി. അത് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: