പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതകൾക്കും ന്യൂസിലൻഡിനെതിരെ തകർപ്പൻ ജയം. വനിതകളുടെ ആദ്യ ഏകദിനത്തിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. സ്മൃതി മന്ദാനയുടെ സെഞ്ചുറിയും ജെമിമ റോഡ്രിഗസിന്റെ അർദ്ധസെഞ്ചുറി പ്രകടനവുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.

ന്യൂസിലൻഡ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48.4 ഓവർ ബാറ്റ് ചെയ്തെങ്കിലും 192 റൺസെടുക്കാനെ കിവികൾക്ക് കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി പൂനം യാദവ്, എക്ത ബിഷ്ത് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങാരംഭിച്ച ഇന്ത്യ അതിവേഗം വിജയലക്ഷ്യത്തിലേക്ക് കുതിച്ചു. ഓപ്പണർമാർ ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യ 33 മൂന്ന് ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. സ്മൃതി മന്ദാന സെഞ്ചുറിയും ജെമിമ റോഡ്രിഗസ് അർദ്ധസെഞ്ചുറിയും തികച്ചു. ഒമ്പത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് മന്ദാനയുടെ സെഞ്ചുറി ഇന്നിങ്സ്.

വിജയലക്ഷ്യം മറികടക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യക്ക് മന്ദാനയുടെ വിക്കറ്റ് നഷ്ടമായത്. 104 പന്തിൽ നിന്നും 105 റൺസ് മന്ദാന നേടിയപ്പോൾ 94 പന്തിൽ നിന്ന് 81 റൺസുമായി ജെമിമ പുറത്താകാതെ നിന്നു. ഇന്നലെ നടന്ന പുരുഷന്മാരുടെ പോരാട്ടത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ