scorecardresearch

India Women Cricket: തിരുവനന്തപുരത്ത് ഷെഫാലി ഷോ; ലങ്കൻ വനിതകളെ തകർത്ത് ഇന്ത്യ

India Women Cricket Team: 42 പന്തിൽ നിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതം 79 റൺസ് അടിച്ചെടുത്ത ഷഫാലി വർമയാണ് തിരുവനന്തപുരത്ത് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.

India Women Cricket Team: 42 പന്തിൽ നിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതം 79 റൺസ് അടിച്ചെടുത്ത ഷഫാലി വർമയാണ് തിരുവനന്തപുരത്ത് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.

author-image
Sports Desk
New Update
Shafali Varma Harmanpreeth Kaur India Women Cricket

Source: Indian Cricket Team, Instagram

india Women vs Sri Lanka Women T20:ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യൻ ബോളർമാരുടെ മിന്നും പ്രകടനവും പിന്നാലെ ഷഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ആരാധകരെ കാത്തിരുന്നത്. 

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 112 റൺസ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 40 പന്തുകൾ ശേഷിക്കെ ഇന്ത്യൻ വനിതകൾ ജയിച്ചുകയറി. 42 പന്തിൽ നിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതം 79 റൺസ് അടിച്ചെടുത്ത ഷഫാലി വർമയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.

Also Read: Vaibhav Suryavanshi: കുട്ടികൾക്കുള്ള ഉയർന്ന ബഹുമതി; രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ച് വൈഭവ് സൂര്യവൻഷി

ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ സ്മൃതി മന്ഥാനയ്ക്കും ജെമിമയ്ക്കും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിളങ്ങാനായില്ല. ഒരു റൺസ് എടുത്ത മന്ഥാനയെ കവിഷ ദിൽഹരി വിക്കറ്റിന് മുൻപിൽ കുടുക്കി. പിന്നാലെ ഒൻപത് റൺസ് എടുത്ത് നിൽക്കെ ജെമിമയെ കവിഷ ക്ലീൻ ബൗൾഡാക്കി.

Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 പന്തിൽ നിന്ന് 21 റൺസോടെ പുറത്താവാതെ നിന്നു. ഈ ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പര ഇന്ത്യൻ വനിതകൾ 3-0ന് സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ തകർത്തത് രേണുക സിങ്ങും ദീപ്തി ശർമയും ചേർന്നാണ്.

Also Read: Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ

രേണുക സിങ് നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. രേണുകയുടെ ഒരു ഓവർ മെയ്ഡനാണ്. ദീപ്തി ശർമ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യക്ക് മേൽ സമ്മർദം സൃഷ്ടിക്കാനായില്ല. ഇനിയുള്ള രണ്ട് ടി20 മത്സരങ്ങളും ഗ്രീൻഫീൽഡ് സറ്റേഡിയത്തിൽ വെച്ച് തന്നെയാണ് നടക്കുന്നത്.

Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

Smriti Mandana Women Cricket Indian Women Cricket Shafali Varma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: