scorecardresearch

മന്ദാന-മിതാലി വെടിക്കെട്ടിൽ വീണ്ടും ഇന്ത്യ; സ്വന്തം നാട്ടിൽ പരമ്പര നഷ്ടപ്പെടുത്തി കിവികൾ

നായിക മിതാലി രാജിന്റെയും ഓപ്പണർ സ്മൃതി മന്ദാനയുടെയും അർദ്ധസെഞ്ചുറി മികവിലായിരുന്നു ഇന്ത്യൻ വിജയം

India vs Newzelan, women cricket, smriti mandana, സ്മൃതി മന്ദാന, mithali raj, മിതാലി രാജ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,,second odi

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 35.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. നായിക മിതാലി രാജിന്റെയും ഓപ്പണർ സ്മൃതി മന്ദാനയുടെയും അർദ്ധസെഞ്ചുറി മികവിലായിരുന്നു ഇന്ത്യൻ വിജയം.

ന്യൂസിലൻഡ് ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോർടെയായിരുന്നു. ടീം സ്കോർ രണ്ടിൽ നിൽക്കെ റൺസൊന്നും സ്കോർ ചെയ്യാതെ ജെമിമ റോഡ്രിഗസ് മടങ്ങി. പിന്നാലെ എത്തിയ ദീപ്തി ശർമ്മയും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു.

എന്നാൽ പിന്നീട് നായിക മിതാലി രാജിനൊപ്പം ചേർന്ന് സ്മൃതി മന്ദാന സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. ഇരുവരും മത്സരത്തിൽ അർദ്ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 83 പന്തിൽ നിന്നും 13 ഫോറുകൾ പായിച്ച് 90 റൺസാണ് മന്ദാന അടിച്ചുകൂട്ടിയത്. 111 പനന്തുകളിൽ നിന്നാണ് മിതാലി 63 റൺസ് നേടിയത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായിക മിതാലി രാജിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം. അർധ സെഞ്ചുറി നേടിയ ന്യൂസിലൻഡ് നായിക ആമിക്ക് മാത്രമാണ് എതിർ നിരയിൽ തിളങ്ങാനായത്. ഇന്ത്യക്കെതിരെ ന്യൂസിലൻഡ് 161 റൺസിന് പുറത്താവുകയായിരുന്നു.

ന്യൂസിലൻഡ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണർ സൂസി ബെറ്റ്സിനെ മടക്കി ജൂലൻ ഗോസ്വാമി ആതിഥേയർക്ക് ആദ്യ പ്രഹരം നൽകി. പിന്നാലെ കൃത്യമായ ഇടവേളകളിൽ കിവികളുടെ വിക്കറ്റുകൾ ഒന്നൊന്നായി ഇന്ത്യൻ താരങ്ങൾ എറിഞ്ഞു വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ജൂലൻ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. എക്ത ബിഷ്ത്, ദീപ്തി ശർമ്മ, പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India women vs new zealand women second odi match report