വനിത ടി 20ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം അങ്കം. അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലെയും തകർപ്പൻ വിജയത്തിന് ശേഷം മൂന്നാം ജയത്തിലൂടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് അയർലൻഡ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഇന്ത്യൻ നിരയ്ക്ക് അയർലൻഡ് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. അടുത്ത മത്സരം ഓസ്ട്രേലിയക്ക് എതിരെ ആയതുകൊണ്ട് തന്നെ അയർലൻഡിനെ പരാജയപ്പെടുത്തി സെമിബെർത്ത് ഉറപ്പിക്കാനാകും ഇന്ത്യ ഇറങ്ങുക.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയയാണ് ആറ് പോയിന്റുകളുമായി മുന്നിൽ. ആദ്യ മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത്കൗറിന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യൻ വിജയം.

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ നിർണായകമായത് ഏകദിന നായിക മിതാലി രാജിന്റെ അർദ്ധസെഞ്ചുറി പ്രകടനമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ