scorecardresearch

2005ൽ ഫൈനലിൽ എത്തിയ ടീമിന് ലഭിച്ചത് 1000 രൂപ; പ്രതിസന്ധി ഘട്ടങ്ങൾ ചൂണ്ടി മിതാലി രാജ്

India Women Cricket Team; ഇത്രയും രൂപ മാത്രമാണ് ഓരോ താരത്തിനും ലഭിച്ചത് എന്ന് മിതാലി രാജ് പറയുമ്പോൾ ഇന്നത്തെ ഈ നിലയിലേക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് വളരാൻ വനിതാ കളിക്കാർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്ന് വ്യക്തം

India Women Cricket Team; ഇത്രയും രൂപ മാത്രമാണ് ഓരോ താരത്തിനും ലഭിച്ചത് എന്ന് മിതാലി രാജ് പറയുമ്പോൾ ഇന്നത്തെ ഈ നിലയിലേക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് വളരാൻ വനിതാ കളിക്കാർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്ന് വ്യക്തം

author-image
Sports Desk
New Update
Mithali Raj and Jemima Women ODI World Cup

Source: Indian Cricket Team, Instagram

india Women ODI World Cup: ആദ്യമായി വനിതാ ഏകദിന ലോക കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് 51 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ലോകകപ്പ് ജേതാവിനുള്ള ഐസിസിയുടെ സമ്മാനത്തുക 37.3 കോടി രൂപയാണ്. എന്നാൽ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ കളിക്കാർക്ക് അന്ന് ഓരോ മത്സരത്തിനും ലഭിച്ച മാച്ച് ഫീ എത്ര എന്ന് അറിയുമോ? അത് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ മിതാലി രാജ്. 

Advertisment

2005ലെ ഏകദിന വനിതാ ലോകകപ്പ് കളിച്ച താരങ്ങൾക്ക് 1000 രൂപയായിരുന്നു മാച്ച് ഫീ. ഫൈനൽ ഉൾപ്പെടെ എട്ട് മത്സരങ്ങൾ ആണ് അന്ന് ലോകകപ്പിൽ ഇന്ത്യ കളിച്ചത് . ഓരോ മത്സരത്തിനും 1000 രൂപ മാച്ച് ഫീ എന്ന കണക്കിൽ 8000 രൂപയാണ് ഓരോ താരത്തിനും ലഭിച്ചത് എന്ന് മിതാലി രാജ് പറയുമ്പോൾ ഇന്നത്തെ ഈ നിലയിലേക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് വളരാൻ വനിതാ കളിക്കാർ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്ന് വ്യക്തം. 

Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?

"ആ സമയത്ത് വാർഷിക കരാർ രീതി ഉണ്ടായിരുന്നില്ല. മാച്ച് ഫീ ഞങ്ങൾക്ക് ഒന്നുമായിരുന്നില്ല. ഉയർന്ന മാച്ച് ഫീ ലഭിക്കാതിരുന്നത് വനിതാ ക്രിക്കറ്റിന് അത്രയും വരുമാനം കണ്ടെത്താൻ സാധിക്കാതിരുന്നത് കൊണ്ടാണ്. അസോസിയേഷന്റെ കയ്യിൽ ആവശ്യത്തിന് ഫണ്ട് ഉണ്ടായിരുന്നില്ല. പിന്നെ കളിക്കാർക്ക് എങ്ങനെ പണം നൽകും?" മിതാലി രാജ് ചോദിച്ചു. 

Advertisment

Also Read: ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ

ഔദാര്യമല്ല, അവകാശപ്പെട്ടത് ആണ്

2006ൽ ബിസിസിഐയുടെ പരിധിയിൽ വന്നതോടെയാണ് വനിതാ ക്രിക്കറ്റിൽ മാറ്റം വരുന്നത്. ബിസിസിഐയുടെ പിന്തുണയോടെ നല്ല പരിശീലക സൗകര്യങ്ങൾ ലഭിക്കുകയും കളിക്കാർക്ക് കരാർ ലഭിക്കുകയും പ്രതിഫലം പടിപടിയായി ഉയരുകയും ചെയ്തിരുന്നു. 2022ൽ ബിസിസിഐയിൽ നിന്ന് വനിതാ ക്രിക്കറ്റ് അർഹിക്കുന്ന പ്രഖ്യാപനം വന്നു.

Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

വനിതാ-പുരുഷ ക്രിക്കറ്റ് കളിക്കാർക്ക് മാച്ച് ഫീ തുല്യമായിരിക്കും എന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യൻ വനിതാ, പുരുഷ ക്രിക്കറ്റ് കളിക്കാർക്ക് ഒരു ടെസ്റ്റിന് 15 ലക്ഷം രൂപ ലഭിക്കും. ഒരു ഏകദിനത്തിന് ആറ് ലക്ഷം ആണ് മാച്ച് ഫീ. ഒരു ട്വന്റി20ക്ക് മൂന്ന് ലക്ഷവും. 

Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

World Cup Mithali Raj Women Cricket Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: