അഞ്ചാം ടി20യും ജയിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം താണ്ടാന്‍ വിന്‍ഡീസിനായില്ല. 73 റണ്‍സ് മാത്രമാണ് കരീബിയന്‍ പട നേടിയത്. ഏഴ് വിക്കറ്റും നഷ്ടമായി.

നാല് ഫോറടക്കം 48 പന്തുകളില്‍ 57 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്ര്ഗ്വസും അര്‍ധ സെഞ്ചുറി നേടി. മൂന്ന് ഫോറടക്കം 56 പന്തില്‍ 50 റണ്‍സാണ് ജമീമ നേടിയത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയേയും സ്മൃതി മന്ദാനയേയും ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായെങ്കിലും വേദയും ജമീമയും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് വിക്കറ്റുകള്‍ ഒന്നൊന്നായി അതിവേഗം വീണുകൊണ്ടിരുന്നു. 22 റണ്‍സ് നേടിയ കൈഷോന നൈറ്റാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അനൂജ പാട്ടീല്‍ രണ്ട് വിക്കറ്റ് നേടി. രാധാ യാദവ്, പൂനം യാദവ്, പൂജ വസ്ത്രകാര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook