scorecardresearch

ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ

India Women World Cup Win Rohit Sharma Crying: പുരുഷ ടീമിന്റെ കൈകളിൽ നിന്ന് നഷ്ടമായ ആ ഏകദിന ലോക കിരീടം ഇന്ത്യൻ വനിതാ ടീം നേടിയതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ

India Women World Cup Win Rohit Sharma Crying: പുരുഷ ടീമിന്റെ കൈകളിൽ നിന്ന് നഷ്ടമായ ആ ഏകദിന ലോക കിരീടം ഇന്ത്യൻ വനിതാ ടീം നേടിയതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ

author-image
Sports Desk
New Update
India Women Cricket Team and Rohit Sharma

Source: Indian Cricket Team, Instagram

2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോൽക്കുന്നത് കണ്ട് ഡ്രസ്സിങ് റൂമിൽ നിന്ന് കരഞ്ഞ രോഹിത് ശർമയുടെ മുഖം ഓർമയില്ലേ? അതിലും വൈകാരികമായാണ് രോഹിത് ശർമയെ നവി മുംബൈയിലെ ഡി വൈ പാടിൽ സ്റ്റേഡിയത്തിൽ  ഞായറാഴ്ച രാത്രി കണ്ടത്. ഓൾഡ് ട്രഫോർഡിൽ സങ്കടം അടക്കാനാവാതെയാണ് രോഹിത് വിങ്ങിപ്പൊട്ടിയത് എങ്കിൽ ഡി വൈ പാടിൽ സ്റ്റേഡിയത്തിൽ സന്തോഷം അടക്കിപ്പിടിക്കാനാവാതെ രോഹിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

Advertisment

2024ലെ ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിയിക്കാതെയാണ് രോഹിത് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. പക്ഷേ ഫൈനലിൽ ഇന്ത്യക്ക് കാലിടറി. പുരുഷ ടീമിന്റെ കൈകളിൽ നിന്ന് നഷ്ടമായ ആ ഏകദിന ലോക കിരീടം ഇന്ത്യൻ വനിതാ ടീം നേടിയതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ. 

Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ ആരംഭിക്കുന്നതിന് മുൻപ് ഐസിസി ചാനലിനോട് രോഹിത് സംസാരിച്ചിരുന്നു. ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനത്തെ പുരുഷ ടീമിന്റെ ലോകകപ്പ് മത്സരഫലങ്ങളുമായി രോഹിത് താരതമ്യം ചെയ്തു. "പുരുഷ ടീം പലതവണ കിരീടം നേടുന്നതിന് വളരെ അടുത്തെത്തി. എന്നാൽ ആ അതിർത്തി കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 വർഷമായി പുരുഷ-വനിതാ ടീമിന്റേയും അവസ്ഥ ഇതുതന്നെയായിരുന്നു. ഇത്തവണ വനിതാ ടീം അത് മറികടക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു," രോഹിത് പറഞ്ഞു. രോഹിത്തിന്റെ വിശ്വാസം തെറ്റിയതുമില്ല. 

Advertisment

Also Read: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

കന്നി കിരീടം ലക്ഷ്യമിട്ട് വന്ന ദക്ഷിണാഫ്രിക്കയെ 52 റൺസിന് ആണ് ഇന്ത്യ വീഴ്ത്തിയത്. ടോസ് ഭാഗ്യം ഒപ്പം നിന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്തി കുറഞ്ഞ സ്കോറിൽ ഒതുക്കാനായില്ല.രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിന് ഗ്രൗണ്ടിലെ ഈർപ്പത്തിന്റെ സാന്നിധ്യവും തിരിച്ചടിയാവുമെന്ന് വിലയിരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇന്ത്യൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളി ഉയർത്താൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കായില്ല. 

Also Read: ഇത് രോഹിത്തും സെവാഗും ഒരുമിച്ചത്; ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു!

ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആണ് 298 റൺസ് സ്കോർ ചെയ്തത്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയവർക്കുള്ള മറുപടി ഷഫാലി വർമ നൽകിയതോടെ ഇന്ത്യയുടെ സ്കോറിങ് റേറ്റ് ഉയർന്നു. 87 റൺസ് നേടി ഷഫാലി ഇന്ത്യയുടെ ഇന്നിങ്സിന്റെ നെടുന്തൂണായി. മധ്യനിരയിൽ ദീപ്തി ശർമ്മയുടെ അർധ ശതകവും ഇന്ത്യക്ക് ഗുണം ചെയ്തു. 

Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം

Cricket World Cup Cricket Harmanpreet Kaur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: