scorecardresearch

75 ലക്ഷത്തിൽ നിന്ന് 1.5 കോടിയിലേക്ക്; കുതിച്ചുയർന്ന് ജെമീമയുടെ ബ്രാൻഡ് വാല്യു

India Women Cricket Team: ലോകകപ്പിന് മുൻപ് ഒരു പരസ്യത്തിന് 75 ലക്ഷം രൂപയാണ് ജെമിമ വാങ്ങിച്ചിരുന്നത്. എന്നാൽ സെമി ഫൈനൽ കഴിഞ്ഞതിന് പിന്നാലെ ഇത് 1.5 കോടിയായി ഉയര്‍ത്തി

India Women Cricket Team: ലോകകപ്പിന് മുൻപ് ഒരു പരസ്യത്തിന് 75 ലക്ഷം രൂപയാണ് ജെമിമ വാങ്ങിച്ചിരുന്നത്. എന്നാൽ സെമി ഫൈനൽ കഴിഞ്ഞതിന് പിന്നാലെ ഇത് 1.5 കോടിയായി ഉയര്‍ത്തി

author-image
Sports Desk
New Update
Jemimah Rodrigues

Source: Indian Cricket Team, Instagram

ഏകദിന ലോക കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് മൂല്യത്തിൽ വൻ കുതിപ്പ്. സമൂഹമാധ്യമങ്ങളിലെ ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവ് ആണ് ഉണ്ടാകുന്നത്. ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഡീലുകളുടെ ഒഴുക്കാണ് പല താരങ്ങൾക്കും.  

Advertisment

സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോ ജെമീമ റോഡ്രിഗസ്, സ്റ്റാർ ബാറ്റർ സ്മൃതി മന്ഥന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഫൈനലിലെ താരമായ ദീപ്തി ശര്‍മ, ഷെഫാലി വർമ എന്നിവരുടെ ബ്രാൻഡ് മൂല്യത്തിൽ ആണ് വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. കൂട്ടത്തിൽ മുൻപിൽ സെമി ഫൈനലിൽ സെഞ്ചുറിയുമായി നിറഞ്ഞ ജെമീമയാണ്. 

Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?

ജമിമയുടെ ബ്രാന്‍ഡ് മൂല്യത്തിൽ 100 ശതമാനം വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ലോകകപ്പ് സെമി ഫൈനലിന് പിന്നാലെ 12 വിഭാഗങ്ങളിലായി പല  ബ്രാൻഡുകളുമായി ചർച്ച തുടരുകയാണ് എന്ന് താരത്തിന്റെ എൻഡോഴ്സ്മെന്റ് ഡീലുകൾ കൈകാര്യം ചെയ്യുന്ന ജെഎസ്‍ഡബ്ല്യു സ്പോർട്സ് വ്യക്തമാക്കുന്നു. 

Advertisment

Also Read: ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ

ലോകകപ്പിന് മുൻപ് ഒരു പരസ്യത്തിന് 75 ലക്ഷം രൂപയാണ് ജെമിമ  വാങ്ങിച്ചിരുന്നത്. എന്നാൽ സെമി ഫൈനൽ കഴിഞ്ഞതിന് പിന്നാലെ ഇത് 1.5 കോടിയായി ഉയര്‍ത്തി. പരസ്യ വരുമാനത്തിൽ മുൻപിൽ നിൽക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയാണ്. 1.5 മുതൽ രണ്ടു കോടി രൂപ വരെയാണ് സ്മൃതി ഒരു ബ്രാൻഡിനായി വാങ്ങുന്നത്. പതിനാറോളം ബ്രാൻഡുകളുമായാണ് മന്ഥനയ്ക്ക് ഇപ്പോൾ കരാറുള്ളത്. 

Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് ആണ് ഇന്ത്യൻ പെൺപട തോൽപ്പിച്ചത്. ആദ്യമായി ഏകദിന ലോക കിരീടം ചൂടിയ ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഐസിസിയുടെ ലോക ഏകദിന ചാംപ്യന്മാർക്കുള്ള സമ്മാനത്തുക 37.3 കോടിയാണ്. 

Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

Indian Cricket Team Smriti Mandana Indian Cricket Players Womans Cricket Team indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: