ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. ഇന്ത്യയുടെ പുരുഷ-വനിത ടീമുകളാണ് ഏഷ്യൻ കിരീടം ഉയർത്തിയത്. പുരുഷൻമാരുടെ ഫൈനലിൽ ബന്ധവൈരികളായ പാക്കിസ്ഥാനെ തകർത്താണ് ഇന്ത്യ കിരീടം നേടിയത്. വനിത വിഭാഗത്തിൽ ദക്ഷിണകൊറിയയെ തകർത്താണ് ഇന്ത്യൻ പെൺകൊടികൾ കപ്പ് ഉയർത്തിയത്.

ഇറാനെ അട്ടിമറിച്ച് ഫൈനലിലേക്ക് എത്തിയ പാക്കിസ്ഥാന് ഇന്ത്യയെ വെല്ലുവിളിക്കാൻ പോലും ആയില്ല. ആദ്യ പകുതിയിൽത്തന്നെ 25-10 എന്ന സ്കോറിന് ഇന്ത്യ മുന്നിൽ എത്തിയിരുന്നു. അജയ് ഠാക്കൂറിന്റെ തകർപ്പൻ പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തത്.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ആദ്യ പകുതിയില്‍ നേടിയ മുന്‍തൂക്കത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടി. മത്സരം അവസാനിച്ചപ്പോള്‍ 36-22 എന്ന സ്കോറിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യൻ വനിതകളുടെ വിജയവും ഏകപക്ഷീയമായിരുന്നു. 42-20 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ