പൂണെയിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റപ്പോൾ സോഷ്യൽ മീഡിയ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. 18 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഇന്ത്യൻ ടീം അടുത്ത മത്സരത്തിൽ തോറ്റപ്പോൾ ട്രോളൻമാർ നഖശിഖാന്തം കോഹ്‌ലിയെയും കൂട്ടരെയും വിമർശിച്ചിരുന്നു.​ എന്നാൽ ബെംഗളൂരു ടെസ്റ്റിൽ ജയത്തോടെ ഇന്ത്യ തിരിച്ചെത്തിയപ്പോൾ ട്രോളൻമാർ നിലപാട് മാറ്റി. ഒന്നാം റാങ്കിലുള്ള ടീമാണ് ഇന്ത്യയെന്നും കളിച്ചാൽ കളി പഠിപ്പിക്കുമെന്നും ട്രോളൻമർ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് പദവി ഗോലി കളിച്ച് നേടിയതല്ല എന്നും ട്രോളൻമാർ പറഞ്ഞുവെച്ചു.ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ