ബംഗളൂരു: സുനില്‍ ചേത്രി രക്ഷകനായപ്പോള്‍ എ എഫ് സി ഏഷ്യന്‍ കപ്പിന്റെ എ ഗ്രൂപ്പ് മത്സരത്തില്‍ കിര്‍ഗിസ് റിപബ്ലിക്കിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബംഗളൂരുവിലെ ശ്രീ കണ്ടീറവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കിര്‍ഗിസ് റിപബ്ലിക്കിനെ പരാജയപ്പെടുത്തിയത്.

തുടക്കം മുതലേ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നിറഞ്ഞ മത്സരതതില്‍ ആദ്യപകുതിയില്‍ തന്നെ ഒന്നിലേറെ അവസരങ്ങളാണ് ഫിനിഷിങ്ങിലെ പാളിച്ചയില്‍ നഷ്ട്ടമായാത്. തുടക്കം മുതലേ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നിറഞ്ഞ മത്സരതതില്‍ ആദ്യപകുതിയില്‍ തന്നെ ഒന്നിലേറെ അവസരങ്ങളാണ് ഫിനിഷിങ്ങിലെത്താതെ നഷ്ട്ടമായാത്. രണ്ടാം ഹാള്‍ഫ് ലൈനില്‍ പന്തു കൈകലാക്കിയ ചേത്രി വലതു വിങ്ങിലുള്ള ജേജെയ്ക്ക് പന്തു നല്‍കുകയായിരുന്നു. പന്തുമായി മുന്നോട്ടു നീങ്ങിയ ജേജെ കിര്‍ഗിസ് റിപബ്ലിക്കിന്റെ പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ട് ബോക്സിലേക്ക് ഓടിചെന്ന ചേത്രിക്ക് വിദഗ്ദ്ധമായി ബാള്‍ കൈമാറുന്നു. മുന്നിലുള്ള കിര്‍ഗിസ് ഗോള്‍കീപ്പറേ അനായാസം കടത്തിവെട്ടികൊണ്ട് പോസ്റ്റിന്‍റെ ഇടതുവശത്തേക്ക് ചേത്രിയുടെ ഗ്രൗണ്ട് ഷോട്ട് ! മനോഹരമായ ഫിനിഷിങ്ങില്‍ കണ്ടീരവ സ്റ്റേഡിയത്തില്‍ വിജയകാഹളങ്ങള്‍ മുഴങ്ങി.

പിന്നീട് ടീമില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തികൊണ്ട് കൊണ്ട് ഗോള്‍നില ഉയര്‍ത്താനായിരുന്നു കൊച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റിന്‍റെ ശ്രമങ്ങള്‍ വിഫലമായി. ഒന്നിലേറെ ഗോള്‍ സാധ്യതകളെ തടുത്തു നിര്‍ത്തിയ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമാണ്‌ കളിയിലെ വിജയഷില്‍പികള്‍. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇനി വരുന്ന ഫിഫ പട്ടികയില്‍ എക്കാലത്തെയും മികച്ച സ്ഥാനം കരസ്ഥമാക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതാണ് ഈ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook