India vs West Indies LIVE Streaming: ഇന്ത്യ – വിൻഡീസ് ടി20 പരമ്പയിലെ രണ്ടാം പോരാട്ടത്തിന് നാളെ ലക്നൗ വേദിയാകും. എകാന അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ടെസ്റ്റ് – ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി20യിലും വിജയം ആവർത്തിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടെ വിൻഡീസിന്റെ പരമ്പര പ്രതീക്ഷകൾ ഏറെ കുറെ അവസാനിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമേ വിൻഡീസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കു.

ഏകദിന-ടെസ്റ്റ് പരമ്പരകളിലെ ടീമുകളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇരു രാജ്യങ്ങളും ടി20 മത്സരത്തിനിറങ്ങുന്നത്. നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

ആദ്യമത്സരത്തിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാകും ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങുക. എന്നാൽ ആദ്യ മത്സരത്തിൽ മുൻ നിര പാടേ തകർന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. അരങ്ങേറ്റം ഗംഭീരമാക്കിയ ക്രുണാൽ പാണ്ഡ്യ ടീമിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഒമ്പത് പന്തിൽ നിന്ന് 21 റൺസ് നേടിയാണ് അരങ്ങേറ്റക്കാരൻ കൈയ്യടി വാങ്ങിയത്.

മറുവശത്ത് സ്പെഷ്യലിസ്റ്റുകൾ എത്തിയിട്ടും ഇന്ത്യയെ കീഴടക്കാൻ വിൻഡീസിന് സാധിക്കുന്നില്ല. പൊള്ളാർഡിനും ബ്രാവോയ്ക്കുമൊന്നും ഇന്നലെ കാര്യമായ പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. എന്നാൽ ടി20 പരമ്പരയെങ്കിലും സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാനാണ് വിൻഡീസ് കണക്കുകൂട്ടൽ.

ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ത്യയിൽ സ്റ്റാർ സ്പോർട്‍സ് 1, സ്റ്റാർ സ്പോർട്‍സ് 1 എച്ച്ഡി, സെലക്ട് 1, സെലക്ട് 1 എച്ച്ഡി, സോണി സിക്സ് എന്നീ ചനലുകളിൽ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഓൺലൈനിൽ ഹോട്ട്സ്റ്റാറിലും, എയർടെൽ ടിവി, ജിയോ ടിവി എന്നിവയിലും കളി ആസ്വാദിക്കാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ