പുണെ: ഇംഗ്ലണ്ടനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്കു മൂന്നു വിക്കറ്റിന്റെ ജയം. വിരാട് കോഹ്‌ലിയുടെയും (122) കേദാർ യാദവിന്റെയും (120) മികവിലാണ് ഇന്ത്യൻ ജയം. ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായുള്ള ആദ്യ മൽസരത്തിൽ തന്നെ സെഞ്ചുറി നേടാനായത് കോഹ്‌ലിയുടെ കരിയറിലെ മറ്റൊരു നേട്ടമായി. കേദാർ യാദവാണ് മാൻ ഓഫ് ദ് മാച്ച്.

സ്കോർ ബോർഡ്

ഇംഗ്ലണ്ട്: ജേസൺ റോയ് സ്റ്റംപ്ഡ് ധോണി ബി ജഡേജ–73, അലക്സ് ഹെയ്ൽസ് റൺഔട്ട്–ഒൻപത്, ജോ റൂട്ട് സി പാണ്ഡ്യ ബി ബുംറ–78, ഒയിൻ മോർഗൻ സി ധോണി ബി പാണ്ഡ്യ–28, ജോസ് ബട്‌ലർ സി ധവാൻ ബി പാണ്ഡ്യ–31, ബെൻ സ്റ്റോക്ക്സ്– സി യാദവ് ബി ബുംറ–62, മോയിൻ അലി ബി യാദവ്–28, ക്രിസ് വോക്സ് നോട്ടൗട്ട്–ഒൻപത്, ഡേവിഡ് വില്ലി നോട്ടൗട്ട്–10, എക്സ്ട്രാസ്–22. ആകെ 50 ഓവറിൽ ഏഴു വിക്കറ്റിന് 350.

വിക്കറ്റ് വീഴ്ച: 1–39, 2–108, 3–157, 4–220, 5–244, 6–317, 7–336. ബോളിങ്: ഉമേഷ് 7–0–63–1, ഹാർദിക് 9–0–46–2, ബുംറ 10–0–79–2, ജഡേജ 10–0–50–1, അശ്വിൻ 8–0–63–0, കേദാർ 4–0–23–0, യുവ്‌രാജ് 2–0–14–0.

ഇന്ത്യ: കെ.എൽ രാഹുൽ ബി വില്ലി–എട്ട്, ശിഖർ ധവാൻ സി അലി ബി വില്ലി–ഒന്ന്, കോഹ്‌ലി സി വില്ലി ബി സ്റ്റോക്ക്സ്–122, യുവ്‌രാജ് സി ബട്‌‌ലർ ബി സ്റ്റോക്ക്സ്–15, ധോണി സി വില്ലി ബി ബോൾ–ആറ്, കേദാർ യാദവ് സി സ്റ്റോക്ക്സ് ബി ബോൾ–120, ഹാർദിക് പാണ്ഡ്യ നോട്ടൗട്ട്–40, ജഡേജ സി റാഷിദ് ബി ബോൾ–13, അശ്വിൻ നോട്ടൗട്ട്–15, എക്സ്ട്രാസ്–16. ആകെ 48.1 ഓവറിൽ ഏഴു വിക്കറ്റിന് 356.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ