ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 4×400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ൽ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ന​സ് ഉ​ൾ​പ്പെ​ട്ട ടീ​മി​ന് വെ​ള്ളി. അ​ന​സി​നെ കൂ​ടാ​തെ പൂ​വ​മ്മ, ഹി​മാ ദാ​സ്, ആ​രോ​ക്യ രാ​ജീ​വ് എ​ന്നി​വ​രാ​ണ് റി​ലേ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. 3:15.71 മി​നി​റ്റി​ലാ​ണ് ഇ​ന്ത്യ​ൻ ടീം ​ഫി​നി​ഷ് ചെ​യ്ത​ത്.

മലയാളി താരം ജിണ്‍സണ്‍ ജോണ്‍സണ് വെള്ളി നേടിയിട്ടുണ്ട്. പു​രു​ഷ​ൻ​മാ​രു​ടെ 800 മീ​റ്റ​റി​ൽ ആണ് ജിണ്‍സണ്‍ വെള്ളി നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ മ​ൻ​ജി​ത് സിം​ഗ് സ്വ​ർ​ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒമ്പതായി.

ജിന്‍സണ്‍ ജോണ്‍സണ്‍

അ​പ്ര​തീ​ക്ഷി​ത കു​തി​പ്പി​ലൂ​ടെ മ​ൻ​ജി​ത് സിം​ഗ് സ്വ​ർ​ണ​ത്തി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ സ്വ​ർ​ണ​മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​ണ്‍​സ​ണു വെ​ള്ളി കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​രികയായിരുന്നു. 1:46.15 മി​നി​റ്റി​ൽ മ​ൻ​ജി​ത് ഫി​നി​ഷ് ചെ​യ്ത​പ്പോ​ൾ 1:46.35 സ​മ​യ​ത്തി​ലാ​ണു ജി​ൻ​സ​ണ്‍ ഫി​നി​ഷ് ലൈ​ൻ തൊ​ട്ട​ത്. കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഈ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ജിണ്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ‘മെഡല്‍ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ട്. രണ്ട് മെഡല്‍ ഇന്ത്യയ്ക്ക് ഈ ഇനത്തില്‍ കിട്ടിയതില്‍ സന്തോഷം. മെഡല്‍നേട്ടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന എല്ലാവര്‍ക്കും സഹായിച്ചവര്‍ക്കും സമര്‍പ്പിക്കുന്നു’, ജിണ്‍സണ്‍ പറഞ്ഞു.

നീ​ര​ജ് ചോ​പ്ര, ഹി​മ ദാ​സ് എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കാ​യി സു​വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ. ഒ​ന്പ​തു സ്വ​ർ​ണ​വും 17 വെ​ള്ളി​യും 21 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 47 മെ​ഡ​ലു​ക​ളു​മാ​യി ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ൽ ഇ​ന്ത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook