/indian-express-malayalam/media/media_files/vBwqVyDtoMeTtRWNZN2V.jpg)
ഫൊട്ടോ: എക്സ് / ബിസിസിഐ
2023 ODI World Cup: മുംബൈ: 2023 ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി. ഇന്ന് നടന്ന ഏഴാം മത്സരത്തിൽ ഏഷ്യൻ ശക്തികളായ ശ്രീലങ്കയെ 302 റൺസിന് തകർത്താണ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയത്തുടർച്ചയാണ് രോഹിത്തും കൂട്ടരും നടത്തുന്നത്. ജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഒന്നാമതെത്താൻ ഇന്ത്യയ്ക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിരുന്നു. വിരാട് കോഹ്ലി (88), ശുഭ്മൻ ഗിൽ (92), ശ്രേയസ് അയ്യർ (82) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ വാരിയത്. മറുപടിയായി 358 റൺസ് തേടി ബാറ്റ് വീശിയ ലങ്കയുടെ പോരാട്ടം 19.4 ഓവറിൽ 55 റൺസിൽ അവസാനിച്ചു.
അഞ്ച് ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും, ഏഴ് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ലങ്കയെ തരിപ്പണമാക്കിയത്. ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 8 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റെടുത്തു.
𝙄𝙉𝙏𝙊 𝙏𝙃𝙀 𝙎𝙀𝙈𝙄𝙎! 🙌#TeamIndia 🇮🇳 becomes the first team to qualify for the #CWC23 semi-finals 👏👏#MenInBlue | #INDvSLpic.twitter.com/wUMk1wxSGX
— BCCI (@BCCI) November 2, 2023
ബുംറയുടേയും സിറാജിന്റേയും മാസ്മരിക ഓപ്പണിങ് സ്പെല്ലിൽ ഒരു ഘട്ടത്തിൽ, 3.1 ഓവറിൽ സ്കോർ ബോർഡിൽ മൂന്ന് റൺസ് എത്തുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ ആഘാതത്തിൽ നിന്നും കരകയറാൻ ലങ്കയ്ക്ക് സാധിക്കും മുമ്പേ ഇന്ത്യ വിജയം പിടിച്ചെടുത്തു. മുഹമ്മദ് ഷമിയാണ് കളിയിലെ കേമൻ.
അഞ്ച് ഇന്ത്യക്കാരുടെ വിക്കറ്റുകൾ പിഴുതെടുത്ത ദിൽഷൻ മധുശങ്കയാണ് ലങ്കൻ ബൌളർമാരിൽ തിളങ്ങിയത്. അതേസമയം, പത്തോവറിൽ 80 റൺസാണ് മധുശങ്ക വഴങ്ങിയത്. ഏകദിന ഫോർമാറ്റിൽ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടമാണ് മധുശങ്ക ഇന്ന് സ്വന്തമാക്കിയത്. രോഹിത്, ഗിൽ, കോഹ്ലി, സൂര്യകുമാർ, ശ്രേയസ് എന്നിവരെയാണ് താരം പുറത്താക്കിയത്.
☝️ Rohit Sharna
— CricTracker (@Cricketracker) November 2, 2023
☝️ Shubman Gill
☝️ Virat Kohli
☝️ Suryakumar Yadav
☝️ Shreyas Iyer
A maiden ODI fifer for Dilshan Madhushanka. pic.twitter.com/GK0sk49YPO
ഇന്നിംഗ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ (4) ദിൽഷൻ മധുശങ്ക ക്ലീൻബൌൾഡാക്കിയിരുന്നു. പിന്നീട് ഗില്ലും കോഹ്ലിയും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നാണ് കരകയറ്റിയത്. രണ്ടാം വിക്കറ്റിൽ 189 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം സെഞ്ചുറി തികയ്ക്കാതെ വിരാട് കോഹ്ലിയും (88), ശുഭ്മൻ ഗില്ലും (92) പുറത്തായത് ഇന്ത്യൻ ആരാധകർക്ക് നിരാശയായി.
Shreyas Iyer's homecoming innings was LIT🔥 pic.twitter.com/drc0Hly5TY
— CricTracker (@Cricketracker) November 2, 2023
വാംഖഡെയിൽ സെമി പ്രതീക്ഷകളുമായി നീലപ്പട ഇന്നിറങ്ങും
അതേസമയം, കളിച്ച ആറിൽ ആറും ജയിച്ചാണ് രോഹിത്തും കൂട്ടരും മുംബൈ മുംബൈയിൽ കളിക്കാനെത്തിയത്. ലഖ്നൌവിലെ അവസാന മത്സരത്തിൽ സ്ലോ പിച്ചിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര 229 റൺസ് മാത്രം നേടിയിട്ടും, ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ്ങ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കാൻ ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൌളർമാർക്ക് കഴിഞ്ഞിരുന്നു. നൂറ് റൺസിന്റെ ഗംഭീര വിജയമാണ് നീലപ്പട സ്വന്തമാക്കിയത്.
87 റൺസെടുത്ത രോഹിത് ശർമ്മയും, 49 റൺസെടുത്ത സൂര്യകുമാർ യാദവും, 39 റൺസെടുത്ത കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ പേരിനെങ്കിലും മികച്ച പ്രകടനം നടത്തിയത്. അതേസമയം, കളിച്ച ആറിൽ രണ്ട് ജയം മാത്രമാണ് ലങ്കയുടെ പേരിലുള്ളത്. ഒരാഴ്ച മുമ്പ് ഇംഗ്ലണ്ടിനെ അട്ടിമറിക്കാൻ കഴിഞ്ഞെങ്കിലും, കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരുന്നു. ഇതോടെ സെമി ഫൈനൽ സാധ്യതകൾ മങ്ങിയ നിലയിലാണ്.
നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇപ്പോൾ ഒന്നാമതുള്ളത്. ഇരു ടീമുകൾക്കും 12 പോയിന്റാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം മങ്ങിയ വിരാട് കോഹ്ലിക്ക് ഇന്ന് മികച്ച സ്കോർ കണ്ടെത്താനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മധ്യനിരയിൽ ശ്രേയസ് അയ്യരുടെ ഫോം ഇന്ത്യയ്ക്ക് ആശങ്കയേകുന്നുണ്ട്. ബാറ്റിങ്ങിൽ വാലറ്റത്ത് രവീന്ദ്ര ജഡേജ കൂടി ഫോമിലേക്കുയർന്നാലേ ഇന്ത്യയ്ക്ക് വലിയ സ്കോറുകൾ ചേസ് ചെയ്യാനാകൂ.
ഏറെ റൺസ് വഴങ്ങുന്ന മുഹമ്മദ് സിറാജിന് വിക്കറ്റുകൾ നേടാനാകാത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ഷമി ടീമിലെത്തിയത് ബൌളിങ്ങ് യൂണിറ്റിനെ ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് നേടി ഷമി തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. മികച്ച ഫോമിലുള്ള കുൽദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്നർമാരായി ടീമിലിടം പിടിക്കും.
അതേസമയം, മുംബൈയിലെ വായു മലിനീകരണ തോത് വർധിക്കുന്നതിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആശങ്ക പ്രകടിപ്പിച്ചു. വരും തലമുറ ഭയം കൂടാതെ ജീവിക്കേണ്ടത് പ്രധാനമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ വെടിക്കെട്ട് ഒഴിവാക്കുന്നതായി ബിസിസിഐ അറിയിച്ചിട്ടുണ്ട്. സ്റ്റേഡിയം പരിസരത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നീക്കം.
Check out More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.