Latest News

T20 World Cup: ഇന്ത്യ വലിയ ജയത്തോടെ തിരിച്ചു വരും; പിന്തുണയുമായി മുന്‍ പാക്കിസ്ഥാന്‍ താരം

ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആഗ്രഹവും താരം പങ്കുവച്ചു.

India vs Pakistan
Photo: Screengrab

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി മുന്‍ പാക്കിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സനാ മിര്‍. ഇന്ത്യന്‍ വന്‍ വിജയത്തോടെ തിരിച്ചു വരുമെന്ന് പറഞ്ഞ സനാ മിര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആഗ്രഹവും പങ്കുവച്ചു.

വിരാട് കോഹ്ലിയുടെ പ്രകടനത്തെ മാത്രമല്ല മത്സരശേഷമുള്ള താരത്തിന്റെ സമീപനത്തേയും സനാ മിര്‍ പുകഴ്ത്തി. പാക്കിസ്ഥാന്റെ വിജയത്തിന് ശേഷം ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനെയും ആദ്യം അഭിനന്ദിക്കാന്‍ എത്തിയത് കോഹ്ലിയായിരുന്നു. പിന്നീട് മൂവരുമുള്ള ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു.

“തോല്‍വിയെ കോഹ്ലി നല്ല രീതിയിലാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. കോഹ്ലിയെ പോലെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് വളരെ നല്ല കാര്യമാണ്. കോഹ്ലിയുടെ പ്രതികരണത്തില്‍ നിന്ന് തിരിച്ചു വരാനുള്ള ആത്മവിശ്വാസം ഉള്ളതായാണ് തോന്നിയത്,” സനാ മിര്‍ വ്യക്തമാക്കി.

“ഇന്ത്യക്കെതിരായ വിജയത്തിന് ശേഷം ലോകകപ്പില്‍ കിരീട സാധ്യതയുള്ള ഒരു ടീമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നു. ബാബറിന്റേയും ഷഹീന്‍ അഫ്രിഡിയുടേയും പ്രകടനം വളരെ തൃപ്തി നല്‍കുന്നതാണ്. ടീം ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നതിന്റെ സൂചന കൂടിയായിരുന്നു ഇന്ത്യക്കെതിരായ ജയം,” സനാ മിര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup: ബുംറയെ ഉപയോഗിക്കുന്നതില്‍ വീഴ്ച; കോഹ്ലിയെ വിമര്‍ശിച്ച് സഹീര്‍ ഖാന്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India will bounce back with big win say former pakistan player

Next Story
ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി നേടി അഫ്‌ഗാൻ താരം മുഹമ്മദ് ഷെഹ്സാദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com