scorecardresearch

രാജ്കോട്ട് ടെസ്റ്റിൽ കോഹ്‌ലി തകർത്തത് സച്ചിന്റെ റെക്കോർഡ്; പാക് ഇതിഹാസ താരത്തിനൊപ്പമെത്താൻ വേണ്ടത് ഒരു സെഞ്ചുറി

ഹൈദരാബാദിൽ വെളളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്

ഹൈദരാബാദിൽ വെളളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്

author-image
WebDesk
New Update
രാജ്കോട്ട് ടെസ്റ്റിൽ കോഹ്‌ലി തകർത്തത് സച്ചിന്റെ റെക്കോർഡ്; പാക് ഇതിഹാസ താരത്തിനൊപ്പമെത്താൻ വേണ്ടത് ഒരു സെഞ്ചുറി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഹൈദരാബാദിൽ വെളളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. രാജ്കോട്ട് ടെസ്റ്റിൽ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ വിരാട് കോഹ്‌ലി മറികടന്നത് സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡായിരുന്നു.

Advertisment

അതിവേഗം 24 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. സച്ചിൻ 125 ഇന്നിങ്സുകളിൽനിന്നാണ് 24 സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ കോഹ്‌ലി 123 ഇന്നിങ്സുകളിൽനിന്നാണ് 24 സെഞ്ചുറി നേടിയത്. പട്ടികയിൽ ഒന്നാമൻ ഡോൺ ബ്രാഡ്മാനാണ്. വെറും 66 ഇന്നിങ്സുകളിൽനിന്നാണ് ബ്രാഡ്മാൻ ഈ നേട്ടം കൈവരിച്ചത്.

ഹൈദരാബാദ് ടെസ്റ്റിൽ സെഞ്ചുറി അടിച്ചാൽ കോഹ്‌ലിയെ കാത്തിരിക്കുന്ന് മറ്റൊരു റെക്കോർഡാണ്. ഹൈദരാബാദ് ടെസ്റ്റിൽ കോഹ്‌ലി തന്റെ 25-ാമത് സെഞ്ചുറി അടിച്ചാൽ പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖിനൊപ്പമെത്തും. ഇൻസമാമിന്റെ പേരിൽ 25 ടെസ്റ്റ് സെഞ്ചുറികളാണുളളത്. കോഹ്‌ലിയുടെ പേരിൽ ഇപ്പോഴുളളത് 24 എണ്ണവും. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി 21-ാം സ്ഥാനത്താണ്. 51 സെഞ്ചുറികളുമായി ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ പട്ടികയുടെ ഒന്നാം സ്ഥാനത്താണ്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. 35 സെഞ്ചുറികളാണ് കോഹ്‌ലിയുടെ പേരിലുളളത്. 49 സെഞ്ചുറികളുമായി സച്ചിനാണ് പട്ടികയിൽ ഒന്നാമൻ. 211 ഏകദിനങ്ങളിൽനിന്നായി 9,779 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.

Advertisment

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ 272 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. കോഹ്‌ലി, പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവർ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയിരുന്നു. ഒക്ടോബർ 12 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് മത്സരം.

Test Match Virat Kohli Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: