ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയില്‍ നടക്കുന്നത്. ആദ്യ ടി20 മത്സരം ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.
ബംഗ്ലാദേശിനെതിരെ നേടിയ ആധികാരിക ജയത്തിന് ശേഷം കരീബിയൻ പടയെ കീഴ്പ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പരയിൽ കരുത്ത് കാട്ടിയത് ഇന്ത്യയായിരുന്നു. അതിനു പകരം വീട്ടാൻ വെസ്റ്റ് ഇൻഡീസും ആധിപത്യം തുടരാൻ കോഹ്ലിപ്പടയും ഇന്ത്യൻ മണ്ണിലിറങ്ങുകയാണ്.
Read Also: ചില നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്: രമ്യ നമ്പീശന്
മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പര. ഇതിൽ രണ്ടാം മത്സരം നടക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലേക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും മറ്റൊരു രാജ്യാന്തര മത്സരം മടങ്ങിയെത്തുകയാണ്.
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മത്സരക്രമം ഇങ്ങനെ,
ഡിസംബർ 06: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം, ഹൈദരാബാദ്
ഡിസംബർ 08: ഗ്രീൻഫീൾഡ് രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം
ഡിസംബർ 11: വാങ്കഡെ സ്റ്റേഡിയം, മുംബൈ.
എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.
ഡിസംബർ 22ന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അവസാന ഏകദിന മത്സരം അവസാനിക്കുന്നതോടെ വിൻഡീസിന്റെ ഇന്ത്യൻ പര്യടനവും കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ മത്സരങ്ങളും അവസാനിക്കും.
Read Also: Horoscope Today December 06, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.
സൂപ്പർ താരം കിറോൺ പൊള്ളാർഡാണ് കരീബിയൻ പടയെ നയിക്കുന്നത്. മികച്ചതും പരിചയ സമ്പന്നവുമായ ഒരു നിരയുമായാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിലേക്ക് എത്തുന്നത്.
വെസ്റ്റ് ഇൻഡീസ് ടീം: ഷിമ്രോൺ ഹെറ്റ്മയർ, ബ്രാണ്ടൻ കിങ്, എവിൻ ലെവിസ്, സെണ്ടി സിമ്മൻസ്, കിറോൺ പൊള്ളാർഡ്, ഫാബിയാൻ അലൻ, ഷെർഫെയ്ൻ റുഥർഫോർഡ്, കെസ്റിക് വില്ല്യംസ്, ജേസൺ ഹോൾഡർ, കീമോ പോൾ, നിക്കോളാസ് പൂറാൻ, ദിനേശ് രാംദിൻ, ഷെൽട്ടൻ കോട്ട്രൽ, ഖാരി പ്യേരെ, ഹെയ്ഡൻ വാൽഷ്.