scorecardresearch

ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അടിപതറി വിൻഡീസ്, എട്ട് വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിങ്സിൽ 56 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയത്

ആദ്യ ഇന്നിങ്സിൽ 56 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയത്

author-image
WebDesk
New Update
ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അടിപതറി വിൻഡീസ്, എട്ട് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് അടി പതറുന്നു. രണ്ടാം ഇന്നിങ്സിൽ വിൻഡീസിന് നാലു വിക്കറ്റ് നഷ്ടമായി. ബ്രാത്‌വെയ്റ്റും പോവലും റൺസൊന്നുമെടുക്കാതെ മടങ്ങി. ഉമേഷ് യാദവിനും അശ്വിനുമായിരുന്നു വിക്കറ്റ്. 28 റൺസെടുത്ത ഹോപ്പിനെ ജഡേജയും 17 റൺസെടുത്ത ഹെത്‌മെയറിനെ കുൽദീപും പുറത്താക്കി. ആറു വിക്കറ്റിന് 76 റൺസെന്ന നിലയിലാണ് ഇപ്പോൾ വിൻഡീസ്.

Advertisment

ആദ്യ ഇന്നിങ്സിൽ 56 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയത്. ആദ്യ ഇന്നിങ്സിൽ വിൻഡീസ് 311 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 367 റൺസിന് പുറത്തായി. പൃഥ്വി ഷാ (70), അജിങ്ക്യ രഹാനെ (80), റിഷഭ് പന്ത് (92) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് 56 റൺസിന്റെ ലീഡ് നേടിക്കൊടുത്തത്. വിരാട് കോഹ്‌ലി 45 റൺസെടുത്ത് പുറത്തായി.

സെഞ്ചുറിക്ക് എട്ടു റൺസ് മാത്രം വേണ്ടിയിരുന്ന പന്തിനെ ഗബ്രിയേലാണ് പുറത്താക്കിയത്. നാലു വിക്കറ്റിന് 308 റൺസെന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിൽ 59 റൺസ് മാത്രമേ നേടാനായുളളൂ. രഹാനെയും ജഡേജയും റിഷഭ് പന്തും പുറത്തായതായാണ് വിൻഡീസിന് അനുകൂലമായത്. വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിൻ പൊരുതിയെങ്കിലും 35 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യയുടെ കളി അവസാനിച്ചു. നാലു ബൗണ്ടറികൾ ഉൾപ്പെടെയാണ് അശ്വിൻ 35 റൺസെടുത്തത്.

രണ്ടാംദിനം ഏഴ് വിക്കറ്റിന് 295 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച വിൻഡീസ് ടീം സ്കോർ 311 റൺസിലെത്തിയപ്പോൾ എല്ലാവരും പുറത്താകുകയായിരുന്നു. സെഞ്ചുറി നേടിയ ചേസിനറെയും അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹൊൾഡറുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ വിൻഡീസ് മികച്ച സ്കോറിലെത്തിയത്.

Advertisment
Indian Cricket Team Test Match

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: