scorecardresearch
Latest News

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്; കോഹ്‌ലിപ്പടയ്‌ക്ക് നിര്‍ണായകം

പരമ്പര നഷ്ടപ്പെടാതിരിക്കാനും നാണക്കേട് ഒഴിവാക്കാനും ഇന്ത്യയ്ക്ക് ഇന്നേ ജയിച്ചേ മതിയാകൂ

വിശാഖപട്ടണം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച് ലീഡ് ചെയ്യുകയാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാനും നാണക്കേട് ഒഴിവാക്കാനും ഇന്ത്യയ്ക്ക് ഇന്നേ ജയിച്ചേ മതിയാകൂ. വിശാഖപട്ടണത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതലാണ് രണ്ടാം ഏകദിന മത്സരം നടക്കുക. നേരത്തെ, മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.

Read Also: Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഫോം കണ്ടെത്താന്‍ സാധിക്കാത്ത ബോളിങ് നിരയാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. അതേസമയം, ആദ്യ ഏകദിന മത്സരത്തിലെ വിജയം കരീബിയൻ താരങ്ങൾക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു. രണ്ടാം ഏകദിനത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഇന്ന് കളത്തിലിറങ്ങുക.

Read Also: കോഹ്‌ലിക്കും രോഹിത്തിനും വെല്ലുവിളിയായി കരീബിയൻ താരം; ‘പ്രതീക്ഷ’യില്‍ ഷായ് ഹോപ്

ചെന്നെെയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് 13 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്. ബോളിങ്ങിലും മികവ് പുലർത്താൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്കായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India west indies second odi match today live updates

Best of Express