രാജ്കോട്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഇന്ത്യൻ സ്കോർ 470 ൽ കടന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി സെഞ്ചുറി നേടി. 184 പന്തിൽനിന്നും ഏഴു ബൗണ്ടറി അടക്കമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്ലിയുടെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. അതേസമയം, സെഞ്ചുറിക്ക് തൊട്ടരികിലെത്തി യുവതാരം റിഷഭ് പന്ത് പുറത്തായി. 84 പന്തിൽനിന്നും 92 റൺസെടുത്ത് നിൽക്കെയാണ് പന്ത് പുറത്തായത്.
All Hail the King @imVkohli
24th Test ton
17th as captain
4th century this year
2nd fastest to 24 Test ton
(More coming, we aren’t done yet) #TeamIndia #INDvWI pic.twitter.com/IgCw1K5JEk— BCCI (@BCCI) October 5, 2018
രണ്ടാം ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കോഹ്ലിയും പന്തും ചേർന്ന് ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിൽ മികച്ച തുടക്കമാണ് നൽകിയത്. രണ്ടുപേരും ആക്രമണ ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം 400 കടന്നു. രണ്ടാം ദിനത്തിൽ പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെഞ്ചുറി തികയ്ക്കാൻ എട്ടു റൺസ് മാത്രം വേണ്ടിയിരുന്ന പന്തിനെ ദേവേന്ദ്ര ബിഷുവിനറെ ബോളിൽ പോൾ ക്യാച്ചെടുത്താണ് പുറത്താക്കിയത്.
FIFTY!
How to reach a milestone, @RishabPant777 style! This is his first half-century in Test cricket.
Live – //t.co/RfrOR7MGDV #INDvWI pic.twitter.com/DqsBzPtFNC
— BCCI (@BCCI) October 5, 2018
ആദ്യദിനത്തിൽ അരങ്ങേറ്റക്കാരൻ പൃഥ്വി ഷായുടെ സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച സ്കോർ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.
ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിൽ തെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.
കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റൺസൊന്നും എടുക്കാതെയാണ് രാഹുൽ കളം വിട്ടത്. ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 41 റൺസെടുത്ത് പുറത്തായി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook