കട്ടക്ക്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ കളിവീതം ജയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും നിര്‍ണായകം. കട്ടക്കിലാണ് മൂന്നാമത്തെ ഏകദിനം നടക്കുന്നത്. ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞു. 2006 ലെ ഏകദിന പരമ്പര നേട്ടത്തിനു ശേഷം പിന്നീടൊരിക്കലും ഇന്ത്യയ്‌ക്കെതിരെ പരമ്പര നേടാന്‍ കരീബിയന്‍സിന് സാധിച്ചിട്ടില്ല. ഇത്തവണ അത് പൊളിച്ചെഴുതാനാണ് വെസ്റ്റ് ഇന്‍ഡീസ് കളത്തിലിറങ്ങുക.

Read Also: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസാണ് വിജയിച്ചത്. ചെന്നെെയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് 13 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്. ബോളിങ്ങിലും മികവ് പുലർത്താൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്കായി.

Read Also: ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറിയത് ഇക്കാരണത്താലോ?

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ തിരിച്ചുവന്നു. രണ്ടാം മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 280 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ചുറിയും, ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയും, ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook