മുംബൈ: സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കുവേണ്ടി വീണ്ടും കളത്തിലിറങ്ങുന്നത് കാണാന്‍ മലയാളി ആരാധകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിലും സഞ്ജു പുറത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഏറെ സമയം സഞ്ജു പരിശീലനം നടത്തിയെങ്കിലും അവസാന പതിനൊന്നില്‍ ഇടം പിടിച്ചേക്കില്ല. കാര്യവട്ടം ടി20 യില്‍ സഞ്ജു കളിക്കുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ ടി20 മത്സരത്തിലെ ടീമിനെ ഇന്ത്യ രണ്ടാം മത്സരത്തിലും നിലനിര്‍ത്തുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായി റിഷഭ് പന്ത് തന്നെ ഇന്നും ടീമുലുണ്ടാകും.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം ഇന്ന് നടക്കും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയമുണ്ട്. അതിനാല്‍, ഇന്നത്തെ കളിയില്‍ വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. മുംബൈയിലാണ് കലാശപോരാട്ടം നടക്കുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം. ഇരു ടീമുകളും വലിയ ആത്മവിശ്വാസത്തിലാണ്.
Read Also: Horoscope Today December 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കാര്യവട്ടം ടി20 യിലെ തോല്‍വി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. ഫീല്‍ഡിങ് പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ഡല്‍ഹിയിലും ഇന്ത്യയ്ക്ക് തോല്‍വി വഴങ്ങേണ്ടി വരും. കാര്യവട്ടത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്. അതേസമയം, കരുത്തരായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് കളത്തിലിറങ്ങുക.
ഡിസംബർ ആറിന് നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വിജയം ആറു വിക്കറ്റിനായിരുന്നു. എട്ടിന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസ് ഒപ്പമെത്തിയത് എട്ട് വിക്കറ്റ് ജയവുമായി. ഹൈദരാബാദിൽ വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ കെ.എൽ.രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ മറികടന്നത്. എന്നാൽ തിരുവനന്തപുരത്ത് വിൻഡീസ് കരുത്ത് കാട്ടി. ഇന്ത്യയെ 170 റൺസിന് പുറത്താക്കിയ വിൻഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.