ട്രിനിഡാഡ് & ടുബാഗോ:വെസ്റ്റൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മ​ഴ​മൂ​ലം 43 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ 105 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 310 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 205 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. സെഞ്ചുറി നേടിയ അജിൻകെ രഹാനയാണ് കളിയിലെ താരം.

മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അർധസെഞ്ചുറി നേടി ധവാൻ (63) ഒരിക്കൽക്കൂടി ടീമിന് സ്വപ്നതുടക്കം നൽകി. ധവാൻ മടങ്ങിയതിന് ശേഷം ഒന്നിച്ച രഹാനയും കോഹ്‌ലിയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. രഹാനെ 104 പന്തിൽ നിന്ന് 103 റൺസാണ് നേടിയത്. 10 ഫോറുകളും 2 സിക്സറും അടങ്ങുന്നതായിരുന്നു രഹാനയുടെ ഇന്നിങ്ങ്സ്. 66 പന്തിൽ 87 റൺസാണ് നായകൻ കോഹ്‌ലിയുടെ സമ്പാദ്യം.

ഇന്ത്യ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റൻഡീസിന് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായി. 4 റൺസിൽ നിൽക്കെ കീറൺ പവലിനെയും ജാസൺ മുഹമ്മദിനേയും മടക്കി ഭുവനേശ്വർ കുമാർ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 88 പന്തിൽ 81 റൺസ് നേടിയ ഷായി ഹോപ്പ് മാത്രമാണ് വെസ്റ്റൻഡീസിനായി പൊരുതി നോക്കിയത്. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ വെസ്റ്റൻഡീസിന് കഴിഞ്ഞുള്ളു.

വെസ്റ്റൻഡീസിന് എതിരെ 105 റൺസിന്റെ വിജയം ആഘോഷിച്ച പരമ്പര ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ