Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

എന്താ എക്താ?; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

നാല് ഇംഗ്ലിഷ് വിക്കറ്റുകൾ പിഴുത എക്ത ബിഷ്താണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്

ind vs Eng, India w vs England w, first Odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 67 രൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 203 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 41 ഓവറിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളു. നാല് ഇംഗ്ലിഷ് വിക്കറ്റുകൾ പിഴുത എക്ത ബിഷ്താണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങളെയാണ് എക്ത പൂജ്യം റൺസിന് പുറത്താക്കിയത് അതും ഒരു ഓവറിൽ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറിൽ 202 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മധ്യനിരയുടെ തകർച്ചയാണ് ഇന്ത്യൻ സ്കോർ കുറയാൻ കാരണം. മധ്യനിരയിൽ നായിക മിതാലി രാജിനല്ലാതെ മറ്റാർക്കും തിളങ്ങാനായില്ല.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ജെമിമ റോഡ്രിഗസും സ്‌മൃതി മന്ദാനയും ചേർന്ന് നൽകിയത്. സ്കോർ 69ൽ നിൽക്കെ 24 റൺസുമായി മന്ദാന മടങ്ങിയതിന് പിന്നാലെ അർധ സെഞ്ചുറിയ്ക്ക് അരികിൽ ജെമിമയും വീണു. 58 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയുൾപ്പടെ 48 റൺസാണ് ജെമിമ നേടിയത്. ഇതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. മധ്യ നിര പൂർണമായും തകർന്നു.

എന്നാൽ മിതാലി രാജ് ഒരറ്റത്ത് മികച്ച ചെറുത്തുനിൽപ്പ് നടത്തിയതോടെ ഇന്ത്യ പതിയെ സ്കോർ ചലിപ്പിച്ചു. താനിയ ഭാട്ടിയായും ജൂലൻ ഗോസ്വാമിയും പൊരുതി നോക്കിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 74 പന്തിൽ നിന്ന് 44 റൺസ് നേടി മിതാലിയും മടങ്ങിയതോടെ ഇന്ത്യ ചെറിയ സ്കോറിലേയ്ക്ക് ചുരുങ്ങി. അവസാന മൂന്ന് ഓവറുകളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ട് 202 റൺസിന് ഇന്ത്യയെ പുറത്താക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ അഞ്ചിൽ നിൽക്കെ എമി എലനെ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങൾ ഇംഗ്ലീഷ് വനിതകളെ കൂടാരം കയറ്റി. നായിക ഹീത്തർ നൈറ്റും നഥാലിയും ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയം കണ്ടില്ല. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ പരമ്പരയിലെ ആദ്യ ജയം ഇന്ത്യയ്ക്ക്.

ഇന്ത്യയ്ക്ക് വേണ്ടി എക്ത ബിഷത് നാല് വിക്കറ്റ് വീഴ്ത്തി. 41-ാം ഓവറിന്റെ രണ്ടാം പന്തിൽ അന്ന്യയെയും മൂന്നാം പന്തിൽ സോഫിയെയും പുറത്താക്കിയ എക്ത എന്നാൽ അടുത്ത പന്തിൽ ഹാട്രിക് നഷ്ടപ്പെടുത്തി. അതേ ഓവറിന്റെ അവസാന പന്തിൽ ഹാർട്‌ലിയെ പുറത്താക്കി എക്ത ഇന്ത്യയ്ക്ക് വിജയവും സമ്മാനിച്ചു. ശിഖ പാണ്ഡെ, ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും മത്സരത്തിൽ വീഴ്ത്തി. മത്സരത്തിൽ എട്ട് ഓവറെറിഞ്ഞ മുതിർന്ന താരം ജൂലൻ ഗോസ്വാമി 19 റൺസ് മത്രം വിട്ടുനൽകി ഒരു വിക്കറ്റും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India w vs england w first odi match report

Next Story
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ‘ജാമി ബോയ്‌സ്’; വിജയതീരത്ത് എത്തിച്ചത് കേരളാ താരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com