LIVE Cricket Score. IND vs WI T20 Live Score: ചെന്നൈ: വിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനാണ് ഇക്കുറി ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യൻ ജയം. ഓപ്പണർ ശിഖർ ധവാന്റെയും യുവതാരം ഋഷഭ് പന്തിന്റെയും അർദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

Read Also: ധോണിക്കുമല്ല, കോഹ്‍ലിക്കുമല്ല; കുട്ടിക്രിക്കറ്റിൽ ആ നേട്ടം രോഹിത്തെന്ന നായകന്

വിൻഡീസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമ്മയെ നഷ്മായി. പിന്നാലെ എത്തിയ രാഹുലും കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു എന്നാൽ പന്തിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും തീർത്തത്.

Read Also: പറക്കും ധവാൻ; ക്രിക്കറ്റ് ലേകത്തെ ഞെട്ടിച്ച് താരത്തിന്റെ മനോഹര ഡൈവ്

പതിനെട്ടാം ഓവറിൽ പന്തും പത്തൊമ്പതാം ഓവറിൽ ധവാനും പുറത്തായതോടെ അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഒരു റൺ. ക്രീസിലുണ്ടായിരുന്ന മനീഷ് പാണ്ഡെ അടിച്ച ഷോട്ടിൽ ഇന്ത്യൻ താരങ്ങൾ ഓടിയെത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ധവാൻ 62 പന്തിൽ 92 റൺസും, ഋഷഭ് പന്ത് 38 പന്തുകളിൽ നിന്ന് 58 റൺസും നേടി ഇന്ത്യൻ വിജയ ശിൽപികളായി. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. നേരത്തെ ഏകദിന-ടെസ്റ്റ് പരമ്പരകളും ഇന്ത്യ നേടിയിരുന്നു.

Read Also: ഷില്ലോങിനെ പറപറപ്പിച്ച് ഗോകുലം; ഐ ലീഗിൽ കന്നി ജയം

നേരത്തെ ടേസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ നിക്കോളാസ് പൂറാന്റെ വെടികെട്ട് ബാറ്റിങ് മികവിലാണ് വിൻഡീസ് മികച്ച സ്കോറിലെത്തിയത്.

വിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഷായി ഹോപ്പും ഹെറ്റ്മയറും ചേർന്ന് നൽകിയത്. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരെ മടക്കി സുസ്‍വേന്ദ്ര ചാഹൽ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ബ്രാവോയും പൂറാനും താളം കണ്ടെത്തിയതോടെ വിൻഡീസ് സ്കോർ ഉയരുകയായിരുന്നു.

Read Also: പതറി…പതുങ്ങി… പാക്കിസ്ഥാൻ; ഇന്ത്യക്ക് ജയിക്കാൻ 134 റൺസ്

ബ്രാവോ രണ്ട് വീതം സിക്സറുകളുടെയും ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 43 റൺസ് നേടി. 25 പന്തുകളിൽ നിന്നും 4 വീതം സിക്സും ഫോറും പായിച്ചായിരുന്നു പൂറാന്റെ അർദ്ധസെഞ്ചുറി നേട്ടം. പൂറാൻ 53 റൺസ് നേടി പുറത്താകതെ നിന്നു.

മനിഷ് പാണ്ഡെയും വാഷിങ്ടൺ സുന്ദറും അന്തിമ ഇലവനിൽ സ്ഥാനം കണ്ടെത്തി. മത്സരത്തിനുള്ള ടീമിൽ നിന്ന് പേസർമാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയ സാഹചര്യത്തിലാണിത്. ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന്‌ വേണ്ടിയാണ് ഈ മൂന്ന് താരങ്ങളെയും അവസാന മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook