ക്വീന്‍സ് പാര്‍ക്ക്: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചു. പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരുന്നു ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 199 റണ്‍സെടുത്ത് നിൽക്കുന്പോഴാണ് കളിനിർത്തിയത്. 3 വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇത്.

ഇ​ന്ത്യ 38 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 189 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യം മ​ഴ​യെ​ത്തി​യ​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു ശേ​ഷം മ​ത്സ​രം തു​ട​ർ​ന്നെ​ങ്കി​ലും എ​ട്ടു പ​ന്തു​ക​ൾ മാ​ത്ര​മാ​ണ് എ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തോ​ടെ ഡ​ക്ക്‌​വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 26 ഓ​വ​റി​ൽ 194 ആ​യി നി​ശ്ച​യി​ച്ചു. എന്നാൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേക്ഷിക്കേണ്ടിവന്നു.

അജിങ്ക്യ രഹാനെ(62) ശിഖര്‍ ധവാന്‍(87) യുവരാജ് സിങ്(4) എന്നിവരാണ് പുറത്തായത്. 32 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും 9 റണ്‍സുമായി എംഎസ് ധോണിയുമായിരുന്നു ക്രീസില്‍. അ‍ഞ്ച് ഏകദിനവും ഒരു ട്വന്റി-20 യും ഉള്‍പ്പെടെ ആറ് മത്സരങ്ങളാണ് പര്യടനത്തിനുള്ളത്. രണ്ടാം ഏകദിനം ഞായറാഴ്ച ഇതെ വേദിയില്‍ നടക്കും.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടേറ്റ കനത്ത തോൽവിക്ക് ശേഷമാണ് ഇന്ത്യൻ സംഘം വെസ്റ്റ് ഇന്റീസിലേക്ക് പോയത്. കോച്ച് അനിൽ കുംബ്ലെ രാജിവച്ചതോടെ, കോച്ചില്ലാതെയാണ് ഇന്ത്യൻ സംഘത്തിന്റെ യാത്ര. വിന്റീസിനെതിരായ മത്സര പരമ്പര ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നായക സ്ഥാനത്തിനുള്ള മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തുന്നത്.

അതേസമയം പരമ്പര പൂർത്തിയാകും മുൻപ് തന്നെ പുതിയ കോച്ചിന് ബിസിസിഐ ചുമതല നൽകുമെന്നാണ് വിവരം. വീരേന്ദർ സെവാഗടക്കം പത്തിലധികം അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ