ഇന്ത്യയ്ക്ക് എതിരായ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പ് വിന്‍ഡീസിന് കനത്ത തിരിച്ചടി. ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ട് മറി കടന്നതിന് വിന്‍ഡീസ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയ് രണ്ട് മത്സരത്തില്‍ നിന്നും പുറത്താക്കി. മാച്ച് ഫീയുടെ 100 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം. വിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡ് പുറത്തായതിനെ ചൊല്ലി ടിവി അമ്പയറോട് മോശമായി പെരുമാറിയതാണ് വിലക്കിലേക്ക് നീങ്ങിയത്. പൊള്ളാര്‍ഡ് പുറത്തായതില്‍ രോക്ഷം പൂണ്ട ലോ ടിവി അമ്പയറുടെ മുറിയിലെത്തുകയും കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. അവിടെ നിന്നും ഫോര്‍ത്ത് അമ്പയറുടെ അടുത്തെത്തിയും ലോ കയര്‍ത്തു.

ഇതേ തുടര്‍ന്ന് കോച്ചിനെതിരെ നടപടിയെടുക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. തന്റെ കുറ്റം ഏറ്റു പറഞ്ഞ ലോ ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു. കുറ്റം ഏറ്റെടുത്തതോടെ വിചാരണ ആവശ്യമായി വന്നില്ല.

ഒക്ടോബര്‍ 21, 24 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ ട്വന്റി 20 പരമ്പരയും അരങ്ങേറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook