മുംബൈയിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പുറത്തെടുത്തത്. മത്സരത്തിൽ 70 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 21 ബോളിൽനിന്നാണ് കോഹ്ലി ടി20 യിലെ തന്റെ 24-ാം അർധ സെഞ്ചുറി തികച്ചത്. 241.38 ആയിരുന്നു കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്.
ഫോറും സിക്സും ഉയർത്തി വിൻഡീനെ കോഹ്ലി അക്ഷരാർഥത്തിൽ വെളളം കുടിപ്പിച്ചു. നാലു ഫോറും ഏഴു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. 18-ാം ഓവറിൽ ക്രെസിക് വില്യംസിന്റെ ബോളിൽ ഉയർത്തിയ സിക്സ് കോഹ്ലിക്ക് സ്വയം വിശ്വസിക്കാനായില്ല. ബോൾ ഉയർന്നു പൊങ്ങുന്നതുകണ്ട് കോഹ്ലി അതിശയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
The SIX that Virat enjoyed the most!
Most Sixes for #ViratKohli in a T20I Innings
7 vs West Indies, Mumbai 2019*
6 vs West Indies, Hyderabad 2019
6 vs Australia, Bengaluru 2019All three of them came in the same year, The King of T20Is is back and howw!!#ViratKohli#INDvWI pic.twitter.com/NTkS5YBChA
— Waseem_Jamaldini (@Waseem_Balochi) December 11, 2019
Ooops !!! That's a Biggie
That Expression from Kohli
Virat Kohli vs Kesrick Williams #ViratKohli #ViratvsWilliams #INDvWI pic.twitter.com/TZzgMOOfmi
— Ή I Ƭ ᄂ Σ Я (@AlwaysHitler45) December 11, 2019
രോഹിത് ശർമ, കെ.എൽ.രാഹുൽ, കോഹ്ലി എന്നിവർ ചേർന്ന് 16 സിക്സുകളാണ് മത്സരത്തിൽ ഉയർത്തിയത്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത്-രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.
Read Also: കരുത്ത് കാട്ടി കോഹ്ലിപ്പട; മുംബൈയിൽ ഇന്ത്യയ്ക്ക് മിന്നും ജയം, പരമ്പരയും
മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.
ഇന്ത്യ ഉയർത്തിയ 241 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 67 റൺസ് ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഹൈദരാബാദിൽ ഇന്ത്യയും കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസും വിജയിച്ചിരുന്നു.