വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിലും ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരുന്നു.
ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ശിവം ദുബെ ഇന്ന് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചില്ല. പകരം ഷാർദുൽ ഠാക്കൂറാണ് നീലകുപ്പായത്തിൽ ഇന്ന് കളിക്കുന്നത്. മൂന്നാം നമ്പരിൽ വിരാട് കോഹ്‌ലി തന്നെ ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്.
A look at the Playing XI for the two teams.
One change for #TeamIndia. Shivam Dube OUT. Shardul Thakur IN.#INDVWI pic.twitter.com/jDFvEMYDkc
— BCCI (@BCCI) December 18, 2019
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച് ലീഡ് ചെയ്യുകയാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാനും നാണക്കേട് ഒഴിവാക്കാനും ഇന്ത്യയ്ക്ക് ഇന്നേ ജയിച്ചേ മതിയാകൂ. വിശാഖപട്ടണത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതലാണ് രണ്ടാം ഏകദിന മത്സരം നടക്കുക. നേരത്തെ, മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യ XI: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്.
Also Read: വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ: ബ്രയാൻ ലാറ
വെസ്റ്റ് ഇൻഡീസ് XI: ഷായ് ഹോപ്പ്, എവിൻ ലെവിസ്, ഷിമ്രോൺ ഹെറ്റ്മയർ, നിക്കോളാസ് പൂറാൻ, റോസ്റ്റൺ ചേസ്, കിറോൺ പൊള്ളാർഡ്, ജേസൺ ഹോൾഡർ, കീമോ പോൾ, അൽസാരി ജോസഫ്, ഷെൽഡൻ കോട്ട്രൽ, ഖ്യാരി പ്യെരി.
Also Read: കോഹ്‌ലിക്കും രോഹിത്തിനും വെല്ലുവിളിയായി കരീബിയൻ താരം; ‘പ്രതീക്ഷ’യില്‍ ഷായ് ഹോപ്
ചെന്നെെയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് 13 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്. ബോളിങ്ങിലും മികവ് പുലർത്താൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് സാധിച്ചിരുന്നു.