/indian-express-malayalam/media/media_files/uploads/2022/02/india-vs-west-indies-third-odi-preview-and-probable-xi-616298-FI.jpg)
Photo: Facebook/ Indian Cricket Team
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. ടീമിന്റെ സ്ഥിര ഓപ്പണറായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തുന്നതോടെ അന്തിമ ഇലവനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഓപ്പണിങ് സംഖ്യത്തില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു.
ശിഖര്‍ ധവാന്റെ സാന്നിധ്യം റിഷഭ് പന്തിനെ മധ്യനിരയിലേക്ക് മടക്കിയയക്കും. വിരാട് കോഹ്ലിയും കെ.എല്‍.രാഹുലുമാകും രോഹിത്-ധവാന്‍ ദ്വയത്തിന് പിന്നാലെയെത്തുക. ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങിയ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താനാണ് സാധ്യത.
പരമ്പര സ്വന്തമാക്കിയതോടെ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ ഇന്ത്യ തയാറായേക്കും. പരുക്കില്‍ നിന്ന് തിരിച്ചെത്തിയ കുല്‍ദീപ് യാദവോ രവി ബിഷ്ണോയിയോ ടീമില്‍ ഇടം കണ്ടെത്തിയേക്കും. അങ്ങനെയെങ്കില്‍ യുസുവേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കും.
പേസ് നിരയിലേക്ക് എത്തിയാല്‍ പ്രസിദ്ധ് കൃഷ്ണയും ശാര്‍ദൂല്‍ താക്കൂറും പരമ്പരയില്‍ തിളങ്ങിയിട്ടുണ്ട്. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് ആവേശ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ തിളങ്ങിയ ആവേശിന് നീലക്കുപ്പായം ഉറപ്പിക്കാനുള്ള അവസരം കൂടിയാകും ഇത്.
മറുവശത്ത് ആശ്വാസ ജയം തേടിയാകും വിന്‍ഡീസ് ഇറങ്ങുക. ആദ്യ രണ്ട് ഏകദിനങ്ങളിലും ബാറ്റിങ് നിര പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്. പരുക്കേറ്റ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും. പരിചയസമ്പന്നരായ താരങ്ങള്‍ പോലും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതും ടീമിന്റെ പോരായ്മയാണ്.
Also Read: വീണ്ടും തോൽവിയറിഞ്ഞ് ബ്ലാസ്റ്റേഴ്സ്; പോയിന്റ് നിലയിൽ രണ്ടാമതെത്തി ജംഷധ്പൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.