Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

കട്ടക്കിൽ കട്ടയ്ക്ക് നിന്ന് കോഹ്‌ലിപ്പട; മത്സരവും പരമ്പരയും ഇന്ത്യയ്ക്ക്

അർധസെഞ്ചുറി നേടിയ നായകൻ കോഹ്‌ലിയുടെയും രോഹിത്തിന്റെയും രാഹുലിന്റെയും ഇന്നിങ്സിനൊപ്പം അവസാനം വെടിക്കെട്ട് തീർത്ത ഷാർദുൽ ഠാക്കൂറുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്

india vs west indies, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, ind vs wi, ഇന്ത്യ, ind vs wi live score, match report, ind vs wi 2019, ind vs wi 3rd odi, ind vs wi 3rd odi live score, ind vs wi 3rd odi live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs west indies live streaming, india vs west indies live match, India vs West Indies 3rd odi, India vs West Indies 3rd odi live streaming

പരമ്പര വിജയികളെ തീരുമാനിക്കുന്ന വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ആതിഥേയരെ വിജയത്തിലേക്ക് നയിച്ച് നായകൻ കോഹ്‌ലി. കട്ടക്കിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ബാക്കിനിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ നായകൻ കോഹ്‌ലിയുടെയും രോഹിത്തിന്റെയും രാഹുലിന്റെയും ഇന്നിങ്സിനൊപ്പം അവസാനം വെടിക്കെട്ട് തീർത്ത ഷാർദുൽ ഠാക്കൂറുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഒരിക്കൽ കൂടി ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യം ഇന്ത്യൻ വിജയ പ്രതീക്ഷകൾ സജീവമാക്കി. ടീം സ്കോർ 122ൽ എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 63 പന്തിൽ 63 റൺസെടുത്ത രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയും റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുവച്ചു.

എന്നാൽ രാഹുലിനെ പുറത്താക്കി അൽസാരി ജോസഫും ഏഴ് റൺസ് വീതം നേടിയ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും മടക്കി കീമോ പോളും വിൻഡീസിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. 89 പന്തുകളിൽ നിന്ന് 77 റൺസുമായാണ് രാഹുൽ മടങ്ങിയത്. ആറാമനായി ക്രീസിലെത്തിയ കേദാർ ജാദവിനും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴും മറുവശത്ത് ക്രീസിൽ നിലയുറപ്പിച്ച് കളിച്ച നായകന്റെ മനസിൽ ജയം മാത്രമായിരുന്നു.

രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ കോഹ്‌ലിയുടെ വിക്കറ്റ് കീമോ പോൾ തെറിപ്പിച്ചു. 81 പന്തിൽ 85 റൺസ് നേടി കോഹ്‌ലി പുറത്താകുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേലെയും കരിനിഴൽ വീണിരുന്നു. എന്നാൽ അതിവേഗ പന്തുകളാൽ എതിരാളികളെ ഞെട്ടിക്കുന്ന ഷാർദുൽ ഠാക്കൂറെന്ന പേസർ അതിവേഗം ബൗണ്ടറികളും റൺസും കണ്ടെത്തിയതോടെ ഇന്ത്യ വിജയതീരം തൊട്ടു. ജഡേജ 31 പന്തിൽ 39 റൺസും ഷാർദുൽ ഠാക്കൂർ ആറു പന്തിൽ 17 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 315 റൺസ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത നായകൻ കിറോൺ പൊള്ളാർഡിന്റെയും നിക്കോളാസ് പൂറാന്റെയും ഇന്നിങ്സാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 57ൽ നിൽക്കെ 21 റൺസെടുത്ത എവിൻ ലെവിസിന്റെ വിക്കറ്റാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്. ജഡേജക്കാണ് വിക്കറ്റ്. പിന്നാലെ 42 റൺസെടുത്ത ഷായ് ഹോപ്പും മടങ്ങിയതോടെ വിൻഡീസ് തകർച്ച മുന്നിൽ കണ്ടു.

എന്നാൽ ക്രീസിൽ നിലയുറപ്പിച്ച റോഷ്ടൺ ചേസും ഷിമ്രോൺ ഹെറ്റ്മയറും വിൻഡീസ് സ്കോർബോർഡ് ചലിപ്പിച്ചു. 38 റൺസെടുത്ത ചേസിനെയും 37 റൺസെടുത്ത ഹെറ്റ്മയറെയും പുറത്താക്കി വീണ്ടും നവ്ദീപ് സൈനിയുടെ ബ്രേക്ക് ത്രൂ. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്കായില്ല. ഇതോടെ ക്രീസിൽ നിലയുറപ്പിച്ച നിക്കോളാസ് പൂറാനും നായകൻ കിറോൺ പൊള്ളാർഡും കത്തികയറുകയായിരുന്നു.

മൂന്ന് സിക്സുകളും പത്ത് ഫോറും അടക്കം 64 പന്തിൽ നിന്ന് 89 റൺസ് നേടിയ നിക്കോളാസ് പൂറാനെ ഷാർദിൽ ഠാക്കൂർ പുറത്താക്കിയെങ്കിലും പിന്നാലെ പൊള്ളാർഡ് കൂടുതൽ അക്രമണകാരിയാവുകയായിരുന്നു. അവസാന മൂന്ന് ഓവറിൽ മാത്രം അഞ്ചു ഫോറും ആറു സിക്സുമാണ് വിൻഡീസ് താരങ്ങൾ പറത്തിയത്. 51 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 74 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്. ഏഴു റൺസുമായി ഹോൾഡറും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റക്കാരൻ നവ്ദീപ് സൈനി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies third odi match report

Next Story
മുന്നിൽ മുഹമ്മദ് ഷമി; വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻmuhammed shami, മുഹമ്മദ് ഷമി,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com