Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

പൊള്ളിച്ച് പൊള്ളാർഡ്, പൂരവുമായി പൂറാൻ; ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന് മികച്ച സ്കോർ

അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത നായകൻ കിറോൺ പൊള്ളാർഡിന്റെയും നിക്കോളാസ് പൂറാന്റെയും ഇന്നിങ്സാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്

india vs west indies, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, ind vs wi, ഇന്ത്യ, ind vs wi live score, ind vs wi 2019, ind vs wi 3rd odi, ind vs wi 3rd odi live score, ind vs wi 3rd odi live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs west indies live streaming, india vs west indies live match, India vs West Indies 3rd odi, India vs West Indies 3rd odi live streaming

കട്ടക്ക്: പരമ്പര വിജയികളെ നിർണയിക്കുന്ന വിൻഡീസിന്റെ ഇന്ത്യൻ പര്യടനതത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ സന്ദർശകർക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത നായകൻ കിറോൺ പൊള്ളാർഡിന്റെയും നിക്കോളാസ് പൂറാന്റെയും ഇന്നിങ്സാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 57ൽ നിൽക്കെ 21 റൺസെടുത്ത എവിൻ ലെവിസിന്റെ വിക്കറ്റാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്. ജഡേജക്കാണ് വിക്കറ്റ്. പിന്നാലെ 42 റൺസെടുത്ത ഷായ് ഹോപ്പും മടങ്ങിയതോടെ വിൻഡീസ് തകർച്ച മുന്നിൽ കണ്ടു.

എന്നാൽ ക്രീസിൽ നിലയുറപ്പിച്ച റോഷ്ടൺ ചേസും ഷിമ്രോൺ ഹെറ്റ്മയറും വിൻഡീസ് സ്കോർബോർഡ് ചലിപ്പിച്ചു. 38 റൺസെടുത്ത ചേസിനെയും 37 റൺസെടുത്ത ഹെറ്റ്മയറെയും പുറത്താക്കി വീണ്ടും നവ്ദീപ് സൈനിയുടെ ബ്രേക്ക് ത്രൂ. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്കായില്ല. ഇതോടെ ക്രീസിൽ നിലയുറപ്പിച്ച നിക്കോളാസ് പൂറാനും നായകൻ കിറോൺ പൊള്ളാർഡും കത്തികയറുകയായിരുന്നു.

മൂന്ന് സിക്സുകളും പത്ത് ഫോറും അടക്കം 64 പന്തിൽ നിന്ന് 89 റൺസ് നേടിയ നിക്കോളാസ് പൂറാനെ ഷാർദിൽ ഠാക്കൂർ പുറത്താക്കിയെങ്കിലും പിന്നാലെ പൊള്ളാർഡ് കൂടുതൽ അക്രമണകാരിയാവുകയായിരുന്നു. അവസാന മൂന്ന് ഓവറിൽ മാത്രം അഞ്ചു ഫോറും ആറു സിക്സുമാണ് വിൻഡീസ് താരങ്ങൾ പറത്തിയത്. 51 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 74 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്. ഏഴു റൺസുമായി ഹോൾഡറും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റക്കാരൻ നവ്ദീപ് സൈനി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies third odi first innings live score

Next Story
ഷമി ഹീറോയായി; ഹോപ്പിന്റെ പ്രതീക്ഷ അസ്ഥാനത്ത്Mohammed Shami, Shai Hope, മുഹമ്മദ് ഷമി, ഷായ് ഹോപ്പ്, india vs west indies, ഇന്ത്യ - വെസ്റ്റ് ഇൻഡീസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express