scorecardresearch

IND vs WI 3rd ODI: വിൻഡീസിനെ 96 റൺസിന് തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി

ഇന്ത്യ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 37.1 ഓവറിൽ 169 റൺസെടുത്ത് പുറത്താവുകയായിരുന്നു

India vs West Indies, ODI, Cricket News

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. മൂന്നാം ഏകദിനവും ജയിച്ചതോടെ ഇന്ത്യ പരമ്പര തൂത്തുവാരി.

96 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 37.1 ഓവറിൽ 169 റൺസെടുത്ത് പുറത്താവുകയായിരുന്നു.

വിൻഡീസ് ബാറ്റ്സ്മാൻമാരിൽ ആർക്കും 50 റൺസ് തികയ്ക്കാനായില്ല. 18 പന്തിൽ നിന്ന് 36 റൺസെടുത്ത ഒഡേയ്ൻ സ്മിത്താണ് വിൻഡീസ് നിരയിലെ ടോപ്പ് സ്കോറർ. നിക്കോളാസ് പൂരൻ 39 പന്തിൽ നിന്ന് 34 റൺസെടുത്തു.

ഷായ് ഹോപ്-അഞ്ച്, ബ്രണ്ടൺ കിങ്-14, ഡാരൻ ബ്രാവോ-19, ജേസൺ ഹോൾഡർ-ആറ്, അൽസാരി ജോസഫ്-29, ഹെയ്ഡൺ വാൽഷ്-13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജപം പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹറും കുൽദീപ് യാദവും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യരും റിഷഭ് പന്തും അർദ്ധ സെഞ്ചുറി നേടി. തുടക്കത്തിൽ ബാറ്റിങ് തകർച്ചയിലേക്ക് പോയ ഇന്ത്യയെ ഇരുവരും ചേർന്ന് മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ 15 പന്തിൽ നിന്ന് 13 റൺസും ശിഖർ ധവാൻ 26 പന്ത്രിൽ നിന്ന് 10 റൺസും നേടിയും മൂന്നാമതിറങ്ങിയ വിരാട് കോഹ്ലി റണ്ണൊന്നും നേടാതെയും പുറത്തായതിന് പിറകെയാണ് ശ്രേയസ്-റിഷഭ് കൂട്ടുകെട്ടിൽ 110 റൺസ് പിറന്നത്.

ശ്രേയസ് 111 പന്തിൽ 80 റൺസും റിഷഭ് പന്ത് 54 പന്തിൽ 56 റൺസും എടുത്തു.

സൂര്യകുമാർ യാദവ്-ആറ്, വാഷിങ്ടൺ സുന്ദർ-33, ദീപക് ചാഹർ-38, കുൽദീപ് യാദവ്-അഞ്ച്, മുഹമ്മദ് സിറജ്- നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

വിൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്ത്തി. അൽസാരി ജോസഫ്, ഹൈഡെൻ വാൽഷ് ജൂനിയർ എന്നിവർ രണ്ട് വിക്കറ്റ് വീതം വിഴ്ത്തി. ഒഡേൻ സ്മിത്തും ഫാബിയൻ അലനും ഓരോ വിക്കറ്റ് വീഴ്ത്തി.

മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെ. എല്‍. രാഹുല്‍, ദീപക് ഹൂഡ, യുസുവേന്ദ്ര ചഹല്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പകരക്കാരായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍ എന്നിവര്‍ ടീമിലെത്തി.

അതേസമയം, ആശ്വാസ ജയം തേടിയെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഹെയ്ഡന്‍ വാല്‍ഷിനെ ഉള്‍പ്പെടുത്തി. അഖീല്‍ ഹൊസൈനിനാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. പരിക്കില്‍ നിന്ന് മുക്തനാകാന്‍ സാധിക്കാത്തതിനാല്‍ കീറോണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിനും ഇറങ്ങില്ല. പൊള്ളാര്‍ഡിന് പകരം നിക്കോളാസ് പൂരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാൻഡൻ കിങ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, നിക്കോളാസ് പൂരാൻ (നായകന്‍), ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, ഒഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, ഹെയ്ഡൻ വാൽഷ്, കെമർ റോച്ച്.

ഇന്ത്യ ടീം: രോഹിത് ശർമ (നായകന്‍), ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ.

Also Read: ’30 പന്തില്‍ അനായാസം 80 റണ്‍സ് നേടും’; യുവതാരത്തിനെക്കുറിച്ച് ഹര്‍ഭജന്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs west indies third odi 2022 live score updates