scorecardresearch

IND vs WI സഞ്ജു ഇലവനിൽ; റിങ്കു പുറത്ത്; സൂപ്പർ 8ലെ രണ്ടാമത്തെ ചെയ്സിന് ഇന്ത്യ

India vs West Indies T20 World Cup 2026: ബോളിങ് നിരയുടെ കാര്യമെടുത്താൽ, രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയും രണ്ട് പേസർമാരെയുമാണ് ടീം ഉൾപ്പെടുത്തിയിരിക്കുന്നത്

India vs West Indies T20 World Cup 2026: ബോളിങ് നിരയുടെ കാര്യമെടുത്താൽ, രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയും രണ്ട് പേസർമാരെയുമാണ് ടീം ഉൾപ്പെടുത്തിയിരിക്കുന്നത്

author-image
Sports Desk
New Update
India vs West Indies T20 World Cup

india vs West Indies T20 World Cup: ടി20 ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യത പരിഗണിച്ചാണ് വെസ്റ്റ് ഇൻഡീസിനെതിരെ ചെയ്സ് ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി കൂറ്റൻ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് തടയുക എന്നതാണ് സൂര്യകുമാർ യാദവിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 

Advertisment

സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഓപ്പണർ സ്ഥാനം തുടരെ രണ്ടാമത്തെ മത്സരത്തിലും നിലനിർത്തി എന്നതാണ് എടുത്ത് പറയേണ്ടത്. സിംബാബ് വെക്കെതിരായ ഇന്നിങ്സ് സഞ്ജുവിലേക്ക് ടീം മാനേജ്മെന്റിന്റെ വിശ്വാസം തിരികെ കൊണ്ടുവന്നുവെന്ന് വ്യക്തം. ഇതോടെ റിങ്കു സിങ്ങിന് പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താനായില്ല. 

Also Read: IND vs WI: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം

Advertisment

കൂടുതൽ സന്തുലിതാവസ്ഥ നൽകുന്ന ഒരു ലൈനപ്പാണ് നായകനും കോച്ചും തിരഞ്ഞെടുത്തത്. ബോളിങ് നിരയുടെ കാര്യമെടുത്താൽ, രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയും രണ്ട് പേസർമാരെയുമാണ് ടീം ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൾറൗണ്ടർമാരായി ശിവം ദുബെയും ഹർദിക്കും. അഭിഷേക് ശർമയെ ഇന്ത്യക്ക് പാർട് ടൈം ബോളറായി ഉപയോഗിക്കാനാവും.

Also Read: ISL: കാത്തിരുന്ന് കാത്തിരുന്ന് ഒരു ഗോൾ അടിച്ചു! പക്ഷേ ജയമില്ല; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി

ബാറ്റിങ്ങിന് ഏറെ അനുയോജ്യമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നത്തെ പിച്ചും ബാറ്റർമാരെ തുണയ്ക്കുന്ന 'ബാറ്റിംഗ് സ്വർഗ്ഗമായി' തന്നെ തുടരാനാണ് സാധ്യത. പന്ത് കൃത്യമായി ബാറ്റിന് അടുത്തേക്ക് എത്തുന്നതിനാൽ തുടക്കത്തിൽ തന്നെ തകർത്തടിച്ച് വലിയൊരു സ്കോർ പടുത്തുയർത്താൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചേക്കും. എങ്കിലും കളി പുരോഗമിക്കുന്നതിനനുസരിച്ച് പിച്ചിൽ നിന്ന് ചെറിയ തോതിലുള്ള ടേൺ ലഭിക്കാനിടയുള്ളതിനാൽ ഇന്ത്യയുടെ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ പ്രകടനം ഇവിടെ നിർണ്ണായകമായി മാറും.

Also Read: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ 

രണ്ടാം ഇന്നിങ്സിൽ മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യതയുള്ളതിനാൽ ബോളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യുന്നതിൽ പ്രയാസം നേരിട്ടേക്കാം. ഇത് ഇന്ത്യയുടെ ബാറ്റിങ്ങിന് അനുകൂലമായ ഘടകമാണ്. ഇത് നിർണായക മത്സരത്തിൽ ഇന്ത്യയെ റൺ ചെയ്സിങ്ങിൽ സഹായിക്കും. നേരത്തെ ഈഡൻ ഗാർഡൻസിൽ നടന്ന ടൂർണമെന്റിലെ മത്സരങ്ങൾ പകൽ സമയത്തായിരുന്നു. അതിനാൽ ഡേ നൈറ്റ് മത്സരം എങ്ങനെയാവും എന്ന ആകാംക്ഷയും ഉയരുന്നു.

Read More: ഇന്ന് ഇന്ത്യയുടെ രാജാക്കന്മാർ! ചരിത്രമെഴുതി ജമ്മുകശ്മീർ ; രഞ്ജി ട്രോഫി കിരീടം തൂക്കി!

Sanju Samson Rinku Singh T20 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: