/indian-express-malayalam/media/media_files/2026/03/01/suryakumar-yadav-and-jasprit-bumrah-t20-world-cup-2026-03-01-15-06-16.jpg)
india vs West Indies T20 World Cup: സൂര്യകുമാർ യാദവും സംഘവും ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കടക്കുമോ? രണ്ട് വട്ടം ടി20 ലോക കിരീടത്തിൽ മുത്തമിട്ട, ടി20 ലോകകപ്പ് ഇഷ്ട ഫോർമാറ്റായ വെസ്റ്റ് ഇൻഡീസിനെ സൂപ്പർ 8ൽ നേരിടുന്നത് ഇന്ത്യക്ക് എളുപ്പമല്ല. ഇത്തവണത്തെ ടൂർണമെന്റിലെ ഫേവറിറ്റുകളായിരുന്നു ഇന്ത്യ. എന്നാൽ സെമി ഉറപ്പിക്കാൻ അവസാന സൂപ്പർ 8 മത്സരം ജയിക്കണം എന്ന അവസ്ഥ വന്നിരിക്കുന്നു ഇന്ത്യക്ക്.
ഇന്ന് ഈഡൻ ഗാർഡൻസിലാണ് ടി20 ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം. ഇന്നത്തെ മത്സരം ഇരുടീമുകൾക്കും ഒരു 'വിർച്വൽ ക്വാർട്ടർ ഫൈനൽ' ആണെന്ന് പറയാം. ജയിക്കുന്നവർ സെമി ഫൈനലിലേക്ക് മുന്നേറും. തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്ത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ സിംബാബ് വെക്കെതിരെ ഇറങ്ങിയത്. അത് ഫലം കാണുകയും ചെയ്തു. ടൂർണമെന്റിലെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് സിംബാബ് വെക്കെതിരായ മത്സരത്തിൽ കണ്ടത്. ഇതോടെ സഞ്ജുവിനെ വെസ്റ്റ് ഇൻഡീസിനെതിരേയും ഇറക്കുമോ എന്ന ചോദ്യം വരുന്നു.
അച്ഛന്റെ മരണത്തിന് ശേഷം സ്ക്വാഡിനൊപ്പം ചേർന്ന റിങ്കു സിങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്നറിയണം. കാരണം സഞ്ജുവിനേയും റിങ്കുവിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എങ്കിൽ ടീം കോമ്പിനേഷനിൽ മാറ്റം വരുത്തണം.
നെറ്റ് റൺറേറ്റിൽ മുൻപിൽ വെസ്റ്റ് ഇൻഡീസ്
സൂപ്പർ 8 ഗ്രൂപ്പ് 1ലെ നെറ്റ് റൺറേറ്റിൽ ഇന്ത്യയേക്കാൾ മുൻപിലാണ് വിൻഡീസ്. +1.791 ആണ് വെസ്റ്റ് ഇൻഡീസിന്റെ നെറ്റ്റൺറേറ്റ്. ഇനി ഈഡൻ ഗാർഡൻസിൽ മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യ പുറത്താവും.
നിക്കോളാസ് പൂരൻ, ഷായ് ഹോപ്പ് എന്നിവരുടെ ഫോം ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈഡൻ ഗാർഡൻസിലെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും കരീബിയൻ കരുത്തിനെ കുറച്ചു കാണാനാവില്ല.
ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതാ ഇലവൻ:
സഞ്ജു സാംസൺ (WK), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (C), ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരത്തിന്റെ വേദി ഏത്?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരം നടക്കുന്നത്.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സര ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരം ലൈവായി എവിടെ കാണാം?
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us