scorecardresearch

തകർത്തടിച്ച രണ്ട് പേരെ ഒരോവറിൽ മടക്കി ബുമ്ര; ഇന്ത്യയുടെ സെമിയിലേക്കുള്ള ദൂരം 196 റൺസ്

T20 World Cup 2026: ഇന്ത്യക്കെതിരായ ഈ മത്സരത്തിലും ജേസൺ ഹോൾഡറുടെ നിർണായകമായ റൺസ് കാണാതെ പോകരുത്. 22 പന്തിൽ നിന്ന് ഹോൾഡർ സ്കോർ ചെയ്തത് 37 റൺസ്.

T20 World Cup 2026: ഇന്ത്യക്കെതിരായ ഈ മത്സരത്തിലും ജേസൺ ഹോൾഡറുടെ നിർണായകമായ റൺസ് കാണാതെ പോകരുത്. 22 പന്തിൽ നിന്ന് ഹോൾഡർ സ്കോർ ചെയ്തത് 37 റൺസ്.

author-image
Sports Desk
New Update
Bumrah T20 World Cup

ടി20 ലോകകപ്പിൽ ഇന്ത്യക്ക് സെമി ഫൈനലിലേക്കുള്ള ദൂരം 195  റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിലാണ് ഈഡൻ ഗാർഡൻസിൽ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ പാകത്തിൽ സ്കോറിലേക്ക് എത്തിയത്. പതിവ് പോലെ ഇന്ത്യൻ ബോളർമാരിൽ മികവ് കാണിച്ചത് ജസ്പ്രീത് ബുമ്രയാണ്. തകർത്തടിച്ച റോസ്റ്റൺ ചേസിനേയും ഹെറ്റ്മയറിനേയും ബുമ്ര മടക്കിയത് ഒരോവറിൽ. 

Advertisment

40 റൺസ് എടുത്ത ഓപ്പണർ റോസ്റ്റൻ ചേസാണ് നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. വെസ്റ്റ് ഇൻഡീസിന് വേണ്ടി തുടക്കത്തിിൽ കൂടുതൽ ആക്രമിച്ച് കളിച്ചത് റോസ്റ്റൻ ചേസ് ആണ്. 25 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും പറത്തിയാണ് താരം പുറത്തായത്. ഷായ് ഹോപ്പിന്റെ ഓപ്പണിങ്ങിനെ സ്ട്രൈക്ക്റേറ്റ് 96 ആണ്. 33 പന്തിൽ നിന്നാണ് ക്യാപ്റ്റൻ 32 റൺസ് എടുത്തത്. 

Also Read: IND vs WI: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം

Advertisment

ഷായ് ഹോപ്പിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് നൽകിയത്. ഒൻപതാമത്തെ ഓവറിൽ ഹോപ്പ് പുറത്താവുമ്പോൾ വിൻഡീസ് സ്കോർ 68ൽ എത്തിയിരുന്നു. ഹെറ്റ്മയർ തനത് ശൈലിയിൽ തന്നെയാണ് അടിച്ചു കളിച്ചത്. 12 പന്ത് നേരിട്ട ഹെറ്റ്മയർ ഒരു ഫോറും രണ്ട് സിക്സും പറത്തി 27 റൺസ് എടുത്തു. പുറത്താവുമ്പോൾ 225 ആയിരുന്നു ഹെറ്റ്മയറിന്റെ സ്ട്രൈക്ക്റേറ്റ്. 

Also Read: ISL: കാത്തിരുന്ന് കാത്തിരുന്ന് ഒരു ഗോൾ അടിച്ചു! പക്ഷേ ജയമില്ല; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി

വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിരയിൽ പിന്നെ അപകടം വിതച്ചത് റോവ്മാൻ പവലാണ്. 19 പന്തിൽ നിന്നാണ് മൂന്ന് സിക്സും രണ്ട് ഫോറും പറത്തി പവൽ 34 റൺസ് സ്കോർ ചെയ്തത്. ഈ മത്സരത്തിലും ജേസൺ ഹോൾഡറുടെ നിർണായകമായ റൺസ് കാണാതെ പോകരുത്. 22 പന്തിൽ നിന്ന് ഹോൾഡർ സ്കോർ ചെയ്തത് 37 റൺസ്. 

Also Read: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ 

ബോളിങ്ങിലേക്ക് വരുമ്പോൾ ബുമ്ര നാല് ഓവറിൽ 36 റൺസ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് പിഴുതത്. ഇക്കണോമി റേറ്റ് 9. ഇക്കണോമി റേറ്റ് 10ൽ തൊടാതിരുന്ന മറ്റൊരു ഇന്ത്യൻ ബോളർ അക്ഷർ പട്ടേലാണ്. 

Read More: ഇന്ന് ഇന്ത്യയുടെ രാജാക്കന്മാർ! ചരിത്രമെഴുതി ജമ്മുകശ്മീർ ; രഞ്ജി ട്രോഫി കിരീടം തൂക്കി!

T20 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: