ഹൈദരാബാദ്: വെസ്റ്റ് ഇന്റിസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം. രണ്ടാം ടെസ്റ്റിലും തകർത്തടിച്ച യുവതാരം പൃഥ്വി ഷായുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും മികവിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിട്ടുണ്ട്. 19 റൺസ് നേടിയ അജിങ്ക്യ രഹാനെയും 9 റൺസുമായി ഋഷാഭ് പന്തുമാണ് ക്രീസിൽ.

രണ്ടാംദിനം ഏഴ് വിക്കറ്റിന് 295 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച വിന്റീസ് ടീം സ്കോർ 311 റൺസിലെത്തിയപ്പോൾ എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ചേസിനറെയും അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹോൾഡറുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ വിന്റീസ് മികച്ച സ്കോറിലെത്തിയത്.

കഴിഞ്ഞ മത്സരത്തിലെന്ന പോലെ വെടികെട്ട് ബാറ്റിങാണ് ഷാ ഹൈദരാബാദിലും പുറത്തെടുത്തത്. ഷാനോൺ ഗബ്രിയേൽ എറിഞ്ഞ ആദ്യ ഓവറിൽ 15 റൺസാണ് ഇന്ത്യ നേടിയത്‌. എന്നാൽ അധികം വൈകാതെ 4 റൺസെടുത്ത ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ രാഹുലിനായിരുന്നില്ല.

53 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളും, 1 സിക്സറുമടക്കം 70 റൺസ് നേടിയ ശേഷമാണ് പൃഥ്വി ഷാ പുറത്തായത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി 45 റൺസുമെടുത്തു. 10 റൺസെടുത്ത ചേതേശ്വർ പൂജാരയുടെതാണ് ഇന്ത്യക്കിന്ന് നഷ്ടമായ മറ്റൊരു വിക്കറ്റ്. ഇന്ത്യക്കായി ഉമേഷ് യാദവ് ആറ് വിക്കറ്റുകൾ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ