scorecardresearch

ചെന്നൈയിൽ ജയം വിൻഡീസിന്; ഇന്ത്യയെ തോൽപ്പിച്ചത് എട്ട് വിക്കറ്റിന്

സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്

സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്

author-image
Sports Desk
New Update
India vs west indies, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, INDvsWI, live score, runs, first innings, playing eleven, match report, ടോസ് റിപ്പോർട്ട്, ie malayalam, ഐഇ മലയാളം

ചെന്നൈ: വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ സന്ദർശകർക്ക് ജയം. എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് 13 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്. ബോളിങ്ങിലം മികവ് പുലർത്താൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്കായി.

Advertisment

മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്തുന്നതിന് നന്നായി ബുദ്ധിമുട്ടിയ വിൻഡീസിന് ഇരട്ടിപ്രഹരമേൽകി ടീം സ്കോർ 11ൽ എത്തിയപ്പോഴേക്കും ഓപ്പണർ സുനിൽ ആമ്പ്രിസിനെ നഷ്ടമായി. പിന്നീടും റൺ സ്കോറിങ്ങിന്റെ വേഗത കുറവായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച ഷായ് ഹോപ്പ് - ഷിമ്രോൺ ഹെറ്റ്മയർ കൂട്ടുകെട്ട് വിജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.

റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റുകൾ വീഴ്ത്താൻ കഴിയാതെ പോയതാണ് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്. ടീം സ്കോർ സാവധാനം ഉയർത്തിയ ഹെറ്റ്മയറും ഹോപ്പും സെഞ്ചുറി തികച്ചതോടെ വിൻഡീസ് വിജയതീരത്തെത്തി. 106 പന്തുകൾ നേരിട്ട ഹെറ്റ്മയർ 11 ഫോറും ഏഴ് സിക്സും അടക്കം 139 റൺസെടുത്തപ്പോൾ ഷായ് ഹോപ്പ് 151 പന്തിൽ 102 റൺസ് നേടി പുറത്താകാതെ നിന്നു. നിക്കോളാസ് പൂറാൻ 23 പന്തിൽ 29 റൺസ് നേടി.

നേരത്തെ മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ യുവതാരങ്ങളായ റിഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും ഇന്നിങ്സാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടോസ് മുതൽ പിഴച്ച ഇന്ത്യയ്ക്ക് തുണയായത് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ട് റൺസ് കണ്ടെത്താൻ ഓപ്പണർമാർ നന്നായി ബുദ്ധിമുട്ടി. ടീം സ്കോർ 25ൽ എത്തിയപ്പോഴേക്കും രാഹുലും കോഹ്‌ലിയും മടങ്ങി. ക്രീസിൽ നിലയുറപ്പിക്കാനായെങ്കിലും റൺസ് കണ്ടെത്തുന്നതിൽ രോഹിത്തും പരാജയപ്പെട്ടു.

Advertisment

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ – റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. ശ്രദ്ധാപൂർവ്വം ബാറ്റുവീശിയ യു കരുത്ത് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കൂട്ടി. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം തകർത്തത് അൽസാരി ജോസഫായിരുന്നു. 88 പന്തിൽ 70 റൺസുമായി ശ്രേയസ് പുറത്തായി. പിന്നാലെ 69 പന്തിൽ 71 റൺസ് നേടിയ പന്തിനെ പൊള്ളാർഡും പുറത്താക്കി, എന്നാൽ ആ സമയം ഇന്ത്യ 210 റൺസിൽ എത്തിയിരുന്നു.

അവസാന ഓവറുകളിൽ ജഡേജയും കേദാർ ജാദവും ചേർന്ന് നടത്തിയ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായതമായി. എന്നാൽ ക്രീസിൽ നിലയുറപ്പിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടതോടെ ജാദവ് 40 റൺസിനും ജഡേജ 21 റൺസിനും കൂടാരം കയറി. അരങ്ങേറ്റക്കാരൻ ശിവം ദുബെയ്ക്കും കാര്യമായ സംഭാവന ഇന്ത്യൻ സ്കോറിൽ നൽകാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യൻ സ്കോർ 287ൽ അവസാനിച്ചു.

ഷെൽട്ടൻ കോട്ട്രലിന്റെ ബോളിങ്ങ് പ്രകടനമാണ് വിൻഡീസിന് തുണയായത്. പത്തു ഓവറിൽ മൂന്ന് മെയ്ഡിൻ ഓവറടക്കം 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റാണ് ഷെൽട്ടൻ സ്വന്തമാക്കിയത്. അൽസാരി ജോസഫും കീമോ പോളും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നായകൻ കിറോൺ പൊള്ളാർഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

Windies Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: