ഇന്ത്യയും വെസ്റ്റ് ഇന്റീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സര പരമ്പരയ്ക്ക് തുടക്കമായി. പോർട്ട് ഓഫ് സ്പെയിൻ മൈതാനത്തെ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരിക്കുന്നത്.

ആദ്യത്തെ എട്ടോവർ പിന്നിട്ടപ്പോൾ ആകെ 36 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. രഹാനെ 21 പന്തിൽ 11 റൺസും ധവാൻ 29 പന്തിൽ 23 റൺസും നേടിയിട്ടുണ്ട്.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടേറ്റ കനത്ത തോൽവിക്ക് ശേഷമാണ് ഇന്ത്യൻ സംഘം വെസ്റ്റ് ഇന്റീസിലേക്ക് പോയത്. കോച്ച് അനിൽ കുംബ്ലെ രാജിവച്ചതോടെ, കോച്ചില്ലാതെയാണ് ഇന്ത്യൻ സംഘത്തിന്റെ യാത്ര. വിന്റീസിനെതിരായ മത്സര പരമ്പര ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നായക സ്ഥാനത്തിനുള്ള മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തുന്നത്.

അതേസമയം പരമ്പര പൂർത്തിയാകും മുൻപ് തന്നെ പുതിയ കോച്ചിന് ബിസിസിഐ ചുമതല നൽകുമെന്നാണ് വിവരം. വീരേന്ദർ സെവാഗടക്കം പത്തിലധികം അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ